യു.പി.യില്‍ മഴയ്ക്കിടെ പതിച്ച തീഗോളം ആശങ്ക പരത്തി

യു.പി.യില്‍ മഴയ്ക്കിടെ പതിച്ച തീഗോളം ആശങ്ക പരത്തി

Breaking News India

യു.പി.യില്‍ മഴയ്ക്കിടെ പതിച്ച തീഗോളം ആശങ്ക പരത്തി
ലക്നൌ: ഉത്തര്‍പ്രദേശിലെ ലക്നൌവില്‍ കനത്ത മഴയ്ക്കിടെ തീഗോളം പതിച്ചതായി റിപ്പോര്‍ട്ട്. ഇടിവെട്ടുന്ന ശബ്ദത്തോടെയാണ് തീഗോളം ഭൂമിയില്‍ പതിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

മാര്‍ച്ച് 7-ന് ശനിയാഴ്ച ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനു സമീപമാണ് തീഗോളം പതിച്ചത്. ഉല്‍ക്കയേപ്പോലെ ഏതോ ഒരു വസ്തു ഭൂമിയില്‍ പതിച്ചുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീ അണച്ചുവെങ്കിലും ഇതില്‍നിന്നുള്ള പുക വീണ്ടും ഉയരുന്നുണ്ടായിരുന്നു.

തുടര്‍ന്നു ജില്ലാ മജിസ്ട്രേറ്റിന്റെ നിര്‍ദ്ദേശം അനുസരിച്ച് ജിയോളജിസ്റ്റ് എസ്.സി. ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സോഡിയം പോലുള്ള വസ്തുവാണ് തീഗോളമായി പതിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഈ വസ്തു വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഇതില്‍നിന്നു തീ ഉയരുമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍ ‍. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ലക്നൌവിലേക്ക് അയച്ചതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്കുശേഷം കൃത്യമായ വിവിരം അറിയാന്‍ സാധിക്കും.