ദൈവദൂഷണം: പാക്കിസ്ഥാനില്‍ കഴിഞ്ഞവര്‍ഷം 1400 കേസുകള്‍
ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ മുഹമ്മദ് പ്രവാചകനെതിരായി ദൈവദൂഷണം ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1400. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം നടന്ന കേസുകളാണിത്.
രാജ്യത്തെ ആളുകള്‍ക്കിടയില്‍ സംസാരത്തിനിടയില്‍ പുറത്തുവരുന്ന നിസ്സാര വാക്കുകള്‍ പോലും പ്രവാചക നിന്ദയും, ഇസ്ലാം വിരിദ്ധമായും കണക്കാക്കി കേസെടുക്കുകയാണ് പതിവ്. ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍ , സിഖ് മത വിഭാഗങ്ങളെയാണ് ഇത് കൂടുതല്‍ ബാധിച്ചിരിക്കുന്നത്.
കേസുകളില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍ക്കെതിരായാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ക്രൈസ്തവ നേതാക്കളുടെയോ, പാസ്റ്റര്‍മാരുടെയോ പ്രസംഗങ്ങളില്‍ നിന്നും വാക്കുകള്‍ കടമെടുത്താണ് പല കേസുകളും സൃഷ്ടിക്കുന്നത്. പാക്കിസ്ഥാനില്‍ ദൈവദൂഷണം എന്ന പേരില്‍ ഈ നിയമം മൂലം പ്രതികള്‍ക്ക് വധ ശിക്ഷയോ, 10 വര്‍ഷം വരെ ജയില്‍ ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്.
രാജ്യത്തിനകത്തും, പുറത്തുനിന്നുമായി ന്യൂനപക്ഷ വിഭാഗങ്ങളും, നിരവധി മനുഷ്യാവകാശ സംഘടനകളും, മത നിന്ദാ നിയമത്തിനു ഭേദഗതി വരുത്തി ലഘൂകരിക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. പലപ്പോഴും വ്യക്തികള്‍ തമ്മിലുണ്ടാകുന്ന നിസ്സാര വാക്കു തര്‍ക്കത്തിന്റെ പേരിലും, അയല്‍ വഴക്കുകളുടെ പേരില്‍പ്പോലും മത നിന്ദാകുറ്റം ചുമത്തി ന്യൂനപക്ഷ വിഭാഗങ്ങളെ കുടുക്കുന്നതിനായി ദൈവദൂഷണക്കേസ് ഉണ്ടാക്കുന്ന അവസ്ഥയാണ് പാക്കിസ്ഥാനില്‍ ഉള്ളത്‍. ഇതിന്റെ പേരില്‍ ഇപ്പോഴും നിരവധി ക്രൈസ്തവര്‍ ജയിലുകളില്‍ കഴിയുന്നുണ്ട്.

