യിസ്രായേലിനെ യഹൂദ രാഷ്ട്രമായി അംഗീകരിക്കണം

യിസ്രായേലിനെ യഹൂദ രാഷ്ട്രമായി അംഗീകരിക്കണം

Breaking News Middle East USA

യിസ്രായേലിനെ യഹൂദ രാഷ്ട്രമായി അംഗീകരിക്കണം: സമാധാന പദ്ധതി പ്രഖ്യാപിച്ച് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി.: പശ്ചിമേഷ്യന്‍ സമാധാന പദ്ധതി പ്രഖ്യാപിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

യിസ്രായേലിനെ യഹൂദ രാഷ്ട്രമായി അംഗീകരിക്കണമെന്നും, തലസ്ഥാന നഗരിയായി യെരുശലേം തുടരുമെന്നുംട്രംപ് പറഞ്ഞു. വൈറ്റ് ഹൌസില്‍ യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോടൊപ്പമാണ് ട്രംപ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.

ദിരാഷ്ട്ര സങ്കല്‍പ്പത്തിന് യു.എസ്. പ്രസിഡന്റ് അംഗീകാരം നല്‍കി. ആരും സ്വന്തം നാട്ടില്‍നിന്ന് പുറത്താകില്ല. പലസ്തീന് ഇത് അവസാന അവസരമാണ്.

യിസ്രായേല്‍ സമാധാനത്തിലേക്ക് ഒരു വലിയ ചുവടുവെച്ചു. പലസ്തീനു കിഴക്കന്‍ യെരുശലേമില്‍ തലസ്ഥാനം ഉണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 2017-ലാണ് ട്രംപ് യെരുശലേം യിസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്.