പേരയിലയിലെ പോഷക ഗുണങ്ങള്‍

Cookery Health

പേരയിലയിലെ പോഷക ഗുണങ്ങള്‍
പേരച്ചെടി ഇന്ന് പലഭവനങ്ങളിലും ഉണ്ട്. പേരയുടെ മഹത്വം മനസിലാക്കിതന്നെയാണ് ഏവരും ഇവ നട്ടു വളര്‍ത്തുന്നത്.

 

പേരയിലെ പേരയ്ക്കായും ഇലകളും ഒരുപോലെ ഗുണവിശേഷണങ്ങളുള്ളവയാണ്. പേരയിലയിലെ സമ്പുഷ്ടമായ ആന്റി ഓക്സിഡന്റുകളുടെ സാന്നിദ്ധ്യം പലവിധമായ രോഗങ്ങള്‍ക്കും ഫലപ്രദമായ പ്രതിവിധിയാണ്. അസഹ്യമായ വയറുവേദനയ്ക്ക് പേരയില ചേര്‍ത്ത വെള്ളം കുടിച്ചാല്‍ അതിവേഗം ശമനം ഉണ്ടാകുന്നു.

 

പേരയിലയുടെ തളിരില നുള്ളിയെടുത്തു വൃത്തിയാക്കി ചൂടു ചായയിലോ, തിളപ്പിച്ച വെള്ളത്തിലോ ഇട്ട് കഴിച്ചാല്‍ നല്ല ഒരു ലിവര്‍ ടോണിക്കിന്റെ ഫലം അനുഭവിക്കും. കരളില്‍നിന്നു മാലിന്യങ്ങള്‍ പുറന്തള്ളുവാന്‍ സഹായിക്കുന്ന പേരയില ടീ ഇത്തരത്തില്‍ 3 മാസം കഴിച്ചാലെ ഗുണം ലഭിക്കുകയുള്ളുവെന്ന് അനുഭവസ്ഥര്‍ സാക്ഷീകരിക്കുന്നു.

 

ഒരു കപ്പ് തിളയ്ക്കുന്ന വെള്ളത്തില്‍ പേരയിലയും വേരും ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കം മൂലമുള്ള ബുദ്ധിമുട്ടുകള്‍ പമ്പ കടക്കും. പേരയില ചേര്‍ത്ത ചായ കുടിച്ചാല്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുവാന്‍ സാധിക്കും. എന്നാല്‍ ഇവ നല്ല കൊളസ്ട്രോളിനെ ബാധിക്കുകയുമില്ല. പ്രമേഹം നിയന്ത്രിക്കുന്നതിലും പരയ്ക്കായില ഉത്തമ ഔഷധമാണ്.

 

ഭക്ഷണത്തിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് പേരയിലയിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ക്കുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ദഹനത്തിനു സഹായിക്കുന്ന എന്ഡസൈമുകള്‍ വര്‍ദ്ധിപ്പിക്കുന്നതു വഴി ദഹനം സാദ്ധ്യമാക്കാന്‍ പേരയില സഹായകരമാണ്.

 

ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും പേരയില ഇട്ട വെള്ളമോ ചായയോ പതിവായി കഴിച്ചാല്‍ മതിയാകും. അമിത വണ്ണംകൊണ്ടു ഭാരപ്പെടുന്നവര്‍ക്കും പേരയില വെള്ളം കുടിക്കുന്നത് നല്ലതാണ്.

 

കാര്‍ബോ ഹൈഡ്രേറ്റ് ഷുഗറായി മാറ്റുന്ന പ്രവര്‍ത്തനത്തെ തടയിടുമെന്നതിനാല്‍ ശരീരഭാരം ലഘൂകരിക്കാന്‍ പേരയിലയ്ക്കു ശേഷിയുണ്ട്. കൂടാതെ പല്ലുവേദന, വായിലെ അള്‍സര്‍ ‍, മോണയിലെ പഴുപ്പ് എന്നിവ അകറ്റുന്നതിനും പേരയിലയിലെ ആന്റീ ബാക്ടീരിയല്‍ ഘകങ്ങള്‍ സഹായിക്കുന്നു.