എജി മലയാളം ഡിസ്ട്രിക്ട്: പാസ്റ്റര്‍ പി.എസ്. ഫിലിപ്പ് സൂപ്രണ്ട്, പാസ്റ്റര്‍ ടി.വി. പൌലോസ് സെക്രട്ടറി

India Kerala

എജി മലയാളം ഡിസ്ട്രിക്ട്: പാസ്റ്റര്‍ പി.എസ്. ഫിലിപ്പ് സൂപ്രണ്ട്, പാസ്റ്റര്‍ ടി.വി. പൌലോസ് സെക്രട്ടറി
പുനലൂര്‍ ‍: എജി മലയാളം ഡിസ്ട്രകിട് 68-ാമത് കോണ്‍ഫ്രന്‍സ് മാര്‍ച്ച് 13,14 തീയതികളില്‍ നടന്നു. പാസ്റ്റര്‍ പി.എസ്. ഫിലിപ്പ് സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

 

പാസ്റ്റര്‍ ഡോ.ഐസക് വി. മാത്യു (അസിസ്റ്റന്റ് സൂപ്രണ്ട്), പാസ്റ്റര്‍ ടി.വി. പൌലോസ് (സെക്രട്ടറി), പാസ്റ്റര്‍ എ. രാജന്‍ (ട്രഷറര്‍ ‍), പാസ്റ്റര്‍ എം.വി. ഫിലിപ്പ് (കമ്മറ്റി അംഗം) എന്നിവരാണു മറ്റു ഭാരവാഹികള്‍ ‍. പാസ്റ്റര്‍ ടി.വി. പൌലോസ് കമ്മറ്റിയില്‍ പുതുമുഖമാണ്. പാസ്റ്റര്‍ പി.എസ്. ഫിലിപ്പ് മുന്‍ കമ്മറ്റിയില്‍ അസിസ്റ്റന്റ് സൂപ്രണ്ടായിരുന്നു. പാസ്റ്റര്‍ എ. രാജന്‍ ‍, പാസ്റ്റര്‍ എം.എ. ഫിലിപ്പ് എന്നിവര്‍ തല്‍സ്ഥാനങ്ങളില്‍ തുടരുന്നു.

 

സഭ കേരളത്തില്‍ അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ച് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത വിവരം കോണ്‍ഫ്രന്‍സില്‍ പ്രസിദ്ധപ്പെടുത്തി. ഭാരതത്തില്‍ മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളില്‍ ഓരോ ഡിസ്ട്രിക്ടും അതതു സംസ്ഥാനങ്ങളിലെ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ ദേശീയ, സൌത്ത് ഇന്ത്യാ തലത്തില്‍ തീരുമാനം ഉണ്ടായിരുന്നു. എങ്കിലും കേരളത്തിലെ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിന് നേരിട്ട സാങ്കേതിക തടസം മൂലം നീണ്ടു പോകുകയായിരുന്നു.

 

അടുത്ത വര്‍ഷം മുതല്‍ ആഗസ്റ്റില്‍ കോണ്‍ഫ്രന്‍സ് നടത്താന്‍ തീരുമാനിച്ചു. തിരുനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ സഭകളാണു മലയാളം ഡിസ്ട്രിക്ട് കൌണ്‍സിലില്‍ അംഗമായിട്ടുള്ളത്. ഉത്തര, മദ്ധ്യ, ദക്ഷിണ മേഖലകളിലെ 55 സെക്ഷനുകളിലെ 962 സഭകളിലെ ഓര്‍ഡെയ്ന്‍ഡ് പാസ്റ്റര്‍മാര്‍ ‍, ക്രിസ്ത്യന്‍ വര്‍ക്കര്‍ ‍, പ്രാദേശിക സഭാ പ്രതിനിധികള്‍ എന്നിവര്‍ക്കായിരുന്നു വോട്ടുണ്ടായിരുന്നത്. കോണ്‍ഫ്രന്‍സില്‍ 1362 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

 

കോണ്‍ഫ്രന്‍സിനു എക്സിക്യൂട്ടീവ് കമ്മറ്റി നേതൃത്വം നല്‍കി. സൂപ്രണ്ട് ആയിരുന്ന പാസ്റ്റര്‍ ടി.ജെ. സാമുവേല്‍ തുടര്‍ച്ചയായി മൂന്നു ടേം പൂര്‍ത്തിയായതിനാല്‍ മത്സര രംഗത്തുണ്ടായിരുന്നില്ല. സെക്രട്ടറി പാസ്റ്റര്‍ തോമസ് ഫിലിപ്പ് രണ്ടു ടേം കഴിഞ്ഞു മത്സര രംഗത്തുനിന്നു ഇത്തവണ വിട്ടുനിന്നു.

 

പാസ്റ്റര്‍ കെ.ജെ. മാത്യുവിന്റെ നേതൃത്വത്തില്‍ പാസ്റ്റര്‍മാരായ എന്‍ ‍. ക്രിസ്തുദാസ്, സി.ജെ. സാമുവേല്‍ എന്നിവര്‍ പാര്‍ലമെന്ററി കമ്മറ്റിയായി പ്രവര്‍ത്തിച്ചു. പാസ്റ്റര്‍ ടി. മത്തായിക്കുട്ടി അദ്ധ്യക്ഷനായ റെസല്യൂഷന്‍ കമ്മറ്റി യില്‍ പാസ്റ്റര്‍മാരായ കെ.എസ്. സുരേഷ്, ടി.ടി. ജേക്കബ് എന്നിവര്‍ പ്രവര്‍ത്തിച്ചു. ജോജി ഐപ്പ് മാത്യൂസ്, വൈ. ഷിബു എന്നിവര്‍ നിരീക്ഷകരായിരുന്നു.