ഭൂമിയില്‍ വെള്ളത്തില്‍നിന്ന് ആദ്യമായി ഉയര്‍ന്നുവന്ന പ്രദേശം ഇന്ത്യയിലെന്ന് ശാസ്ത്രജ്ഞര്‍

ഭൂമിയില്‍ വെള്ളത്തില്‍നിന്ന് ആദ്യമായി ഉയര്‍ന്നുവന്ന പ്രദേശം ഇന്ത്യയിലെന്ന് ശാസ്ത്രജ്ഞര്‍

Breaking News India

ഭൂമിയില്‍ വെള്ളത്തില്‍നിന്ന് ആദ്യമായി ഉയര്‍ന്നുവന്ന പ്രദേശം ഇന്ത്യയിലെന്ന് ശാസ്ത്രജ്ഞര്‍

ന്യൂഡെല്‍ഹി: പ്രകൃതിയെക്കുറിച്ചുള്ള പഠനങ്ങള്‍ വലിയ പുരോഗതിയിലേക്ക് നയിക്കപ്പെടുന്ന ഇക്കാലത്ത് വളരെ കൌതുകകരവും അതിശയകരവുമായ ഒരു വാര്‍ത്ത കൂടി തരികയാണ് ശാസ്ത്രലോകം.

കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ ഭൂമിയിലാകെ വെള്ളമായിരുന്നു.

ഒരു മഹാ സമുദ്രമാണ് ഭൂമിയെയാകെ മൂടിയരുന്നതെന്നും ക്രമേണ ഭൂമിക്കടിയിലെ പ്രതിഭാസങ്ങളുടെ ഫലമായി കരഭാഗങ്ങള്‍ ഉയര്‍ന്നുവന്നതാണെന്നും ശാസ്ത്രം പറയുന്നു.

പിന്നീട് ലോകമാകെയുള്ള ഒറ്റ ഭൂഖണ്ഡമായി പാന്‍ജിയ ഉണ്ടായി. ക്രമേണ ഇതും വിഘടിച്ച് കോടിക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ട് ഇന്നു നാം കാണുന്ന തരത്തില്‍ രാജ്യങ്ങളുണ്ടായി.

അങ്ങനെ ലോകത്ത് ആദ്യമുണ്ടായ കരഭാഗം ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗവേഷകര്‍.

സമുദ്രത്തില്‍നിന്നും ഉയര്‍ന്നു വന്ന ആ ഭാഗം ഇന്ന് ഇന്ത്യയിലുള്ള ഒരു സ്ഥലമാണെന്നും ഗവേഷകര്‍ അടിവരയിട്ടു പറയുന്നു. 700 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ കര രൂപപ്പെട്ടു തുടങ്ങി എന്നു ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

പിന്നാലെ 3.2 ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലെ ജാര്‍ഖണ്ഡിലുള്ള സിംഗ്ഭൂം മേഖല ആദ്യമായി ഉയര്‍ന്നു വന്നു.

നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ പ്രൊസീഡിംഗ്സില്‍ അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഗവേഷകരാണ് കൌതുകമുണര്‍ത്തുന്ന ഈ കണ്ടെത്തല്‍ പുറത്തുവിട്ടത്.

സിംഗ്ഭൂം മേഖലയിലെ മണല്‍ കല്ലുകളെടുത്ത് പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. മൂന്നു മില്യണ്‍ വര്‍ഷത്തിലേറെ പഴക്കമുള്ള നദീതടങ്ങള്‍, കടല്‍ത്തീരങ്ങള്‍, വേലിയേറ്റം ഉണ്ടായതിന്റെ സൂചനകള്‍ എന്നിവ ഇവിടെനിന്നും കണ്ടെത്താനായെന്ന് ഗവേഷകര്‍ പറയുന്നു.

3.5 മില്യണ്‍ മുതല്‍ 3.2 മില്യണ്‍ വരെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയുടെ പുറന്തോടിനുള്ളില്‍ ചൂടേറിയ മാഗ്നാക്രാറ്റണ്‍ ഭാഗം കട്ടിയാകാന്‍ തുടങ്ങി.

സിലിക്ക, ക്വാര്‍ട്സ് മുതലായ ഭാരം കുറഞ്ഞ ലോഹങ്ങളാല്‍ സമ്പന്നമായിരുന്നു ഇവിടം. തുടര്‍ന്ന് ക്രാറ്റണ്‍ ചുറ്റുമുള്ള സാന്ദ്രതയേറിയ പാറകളെക്കാള്‍ കട്ടിയുള്ളതും എന്നാല്‍ രാസപരമായി മൃദുവുമായിത്തീര്‍ന്നു.

ഇതോടെ ജലത്തില്‍നിന്നും ഉയര്‍ന്നുവന്ന് കരയായി മാറി. ഏകദേശം 50 കിലോമീറ്റര്‍ ഭാഗം കരയില്‍ കട്ടിയായിത്തീര്‍ന്നു.

ഒരു മഞ്ഞുമലപോലെ സമുദ്രത്തിനു മുകളില്‍ പൊങ്ങിക്കിടന്ന ഈ ഭാഗം നമ്മുടെ ഭൂമിയിലെ കരയുടെ ചരിത്രത്തില്‍ പ്രധാന നാഴികക്കല്ലായെന്നും ശാസ്ത്രലോകം പറയുന്നു.