ഈ ശീലങ്ങള്‍ ഉണ്ടെങ്കില്‍ ആയുസ് കുറയും
നമ്മുടെ ആയുസ് കുറയ്ക്കുന്ന ശീലങ്ങളാണ് മദ്യപാനം, പുകവലി മുതലായവ. എന്നാല്‍ ഇതിനേക്കാള്‍ അപകടകരമായ ചില ശീലങ്ങളുമുണ്ടെന്ന് ശ്രദ്ധിക്കേണ്ടതായുണ്ട്.
ചില ശീലങ്ങള്‍ പ്രമേഹം, ഹൃദയാഘാതം, പക്ഷാഘാതം, കാന്‍സര്‍ പോലുള്ള പല രോഗങ്ങളിലേക്കും നയിക്കുന്നു.
നമ്മുടെ ഉദാസീനമായ ചില ജീവിത ശൈലി മരണ സാദ്ധ്യത കൂട്ടുമെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്ട്സ് മെഡിസിനില്‍ പ്രസിദ്ധഘീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതില്‍ പ്രധാനപ്പെട്ടത് ഇവിടെ പറയുന്നവയാണ്.
ദീര്‍ഘനേരത്തെ ഇരിപ്പ്: ദിവസവും എട്ടു മണിക്കൂറോ അതില്‍ കൂടുതലോ ഇരിക്കുന്നത് ഹൃദ്രോഗത്തിന്റെയും പ്രമേഹത്തിന്റെയും നിരക്ക് ഇരട്ടിയക്കുമെന്നും അകാല മരണത്തിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങളില്‍ പറയുന്നു.
അസമയത്തെ ഭക്ഷണം: രാത്രി വൈകിയുള്ള ഭക്ഷണ ശീലം അനാരോഗ്യകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ തകര്‍ക്കുകയും നിരവധി രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു.
അനാരോഗ്യകരമായ ഭക്ഷണം: പ്രോസസ്ഡ് ഫുഡ് അതായത് റെഡി ടു ഈറ്റ് വിഭവങ്ങള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.
ഇത്തരം ഭക്ഷണങ്ങള്‍ അമിതമായ സോഡിയം, കൊഴുപ്പ്, പഞ്ചസാര എന്നിവയാല്‍ സമൃദ്ധമാണ്. ഇവ ശരീരത്തിനു ഹാനികരവുമാണ്.
സമ്മര്‍ദ്ദം: അമിതമായ സമ്മര്‍ദ്ദം (ടെന്‍ഷന്‍) ഒഴിവാക്കുക. വ്യായാമം, ശാന്തത നിങ്ങളുടെ തലച്ചോറിനെ ശാന്തമാക്കുന്നു.

