അമേരിക്ക 250; ചരിത്രത്തില്‍നിന്നും ക്രിസ്തുമതം മായ്ച്ചു കളയപ്പെടുന്നുവെന്ന് വിമര്‍ശനം
വാഷിംഗ്ടണ്‍: അമേരിക്കയുടെ 250-മത്തെ വാര്‍ഷികത്തിനായി യുവ വായനക്കാരെ ഒരുക്കുന്നതിനാല്‍ അമേരിക്കന്‍ ചരിത്രത്തില്‍നിന്ന് ക്രിസ്തു മതം മായിച്ചു കളയപ്പെടുകയാണെന്ന് യാഥാസ്ഥിക പ്രസാധകരായ ബ്രേവ് ബുക്സിന്റെ പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ദി അമേരിക്ക 250 ഫെയ്ത്ത് ഗ്യാപ് എന്ന തലക്കെട്ടിലുള്ള പഠനം രാജ്യത്തിന്റെ വരാനിരിക്കുന്ന സെമി ക്വിന്സെന്റിനറിയുമായി ബന്ധപ്പെട്ട 25 വായനാ പട്ടികകളിലായി 500-ലധികം പുസ്തകങ്ങള്‍ അവലോകനം ചെയ്തു.
ഇവയില്‍ ഒരു തലക്കെട്ടിലും വിശ്വാസം, മതസ്വാതന്ത്ര്യം അല്ലെങ്കില്‍ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്ഥാപനത്തില്‍ ക്രിസ്തു മതത്തിന്റെ പങ്ക് എന്നിവയെ നേരിട്ട് അഭിസംബധന ചെയ്തിട്ടില്ലെന്ന് ആരോപിക്കുന്നു.
മഹത്തായ ഉണര്‍വ്വ് സ്ഥാപകരുടെ വിശ്വാസ ജീവിതം, അമേരിക്കന്‍ ചരിത്രത്തില്‍ കറുത്ത വര്‍ഗ്ഗക്കാരുടെ സഭയുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഇല്ല.
അതേസമയം നിരവധി ലിസ്റ്റുകളില്‍ ഇബ്രാം എക്സ് കെന്നഡിയുടെ സ്റ്റാമ്പ്ഡ് ഫോര്‍ കിഡ്സ്, 1619-ലെ പ്രൊജക്ടുമായി ബന്ധപ്പെട്ട കുട്ടികളുടെ പുസ്തകമായ നിക്കോള്‍ ഹന്ന ജോണ്‍സിന്റെ ബോണ്‍ ഓണ്‍ ദി വാട്ടര്‍ തുടങ്ങിയ പുരോഗമന തലക്കെട്ടുകള്‍ സ്ഥാനം പിടിച്ചു.
അമേരിക്കയുടെ 250 വായനാ പട്ടികയില്‍നിന്ന് ക്രിസ്തുമതത്തെ ഒഴിവാക്കിയത് മനഃപൂര്‍വ്വമാണെന്ന് ബ്രേവ് ബുക്സിന്റെ സിഇഒ ട്രെന്റ് മാല്ബോട്ട് പറഞ്ഞു.
ഇതിനു മറുപടിയായി ബ്രേവ് ബുക്സ് സ്വന്തമായി അമേരിക്ക 250 പുസ്തക കാമ്പെയ്ന് ആരംഭിച്ചു.

