ദൈവസഭ നിലനില്‍ക്കുന്നത് എങ്ങനെയെന്ന് ദൈവമക്കള്‍ അറിയണം

ദൈവസഭ നിലനില്‍ക്കുന്നത് എങ്ങനെയെന്ന് ദൈവമക്കള്‍ അറിയണം

Asia Breaking News Top News

ഉത്തരകൊറിയയില്‍ ദൈവസഭ നിലനില്‍ക്കുന്നത് എങ്ങനെയെന്ന് ദൈവമക്കള്‍ അറിയണം

ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഢിപ്പിക്കപ്പെടുന്നതില്‍ ഒന്നാം സ്ഥാനത്താണ് ഉത്തര കൊറിയ. ആ ഇരുണ്ട രാജ്യത്ത് മതസ്വാതന്ത്ര്യം തീരെയില്ല.

പ്രാര്‍ത്ഥനകളും ക്രിസ്തീയ കൂടിവരവുകളും അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വധശിക്ഷയ്ക്കോ, പട്ടാളം തൂക്കിയെടുത്തു ലേബര്‍ ക്യാമ്പുകളിലെത്തിക്കുകയോ ചെയ്യുന്നു.

അവിടെ കടുത്ത നരകയാതന തുടരും. ഇതാണ് അവിടത്തെ അവസ്ഥ. ഇതിന്റെയൊക്കെ നടുവില്‍ അവിടെ രഹസ്യ സഭകളും സജീവമാണെന്നാണ് കാനഡയിലെ രക്തസാക്ഷികളുടെ ശബ്ദമായി നയിക്കുന്ന ഫ്ളേയിസ് ബ്രോബെല്‍ പറയുന്നത്.

ബൈബിളുകള്‍ കണ്ടാല്‍ ആ വ്യക്തിയുടെ കാര്യം വളരെ പരിതാപകരമാണെന്ന് വിവരിച്ച അദ്ദേഹം കടുത്ത ശിക്ഷാവിധികളാണ് നേരിടേണ്ടി വരിക എന്നു പറഞ്ഞു.

കുടുംബങ്ങളില്‍നിന്നും കൈമാറ്റം ചെയ്യപ്പെട്ട വിശ്വാസം വളരെ ശ്രദ്ധാപൂര്‍വ്വം ജീവിക്കാന്‍ ശ്രമിക്കുന്ന വ്യക്തികളും ക്രിസ്ത്യാനികളുമുണ്ട്.

ഇപ്പോഴും ഉത്തരകൊറിയയില്‍ ഒരു ലക്ഷത്തില്‍ പരം രഹസ്യ ക്രിസ്ത്യാനികളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഉത്തര കൊറിയയില്‍ അണ്ടര്‍ ദി റഡാര്‍ മിനിസ്ട്രിയും ക്രിസ്ത്യന്‍ പ്രവര്‍ത്തനത്തിനു സാക്ഷ്യം വഹിക്കുന്നു.

രഹസ്യ ക്രിസ്ത്യാനികളെ ഉറപ്പിച്ചു നിര്‍ത്താനായി വോയ്സ് ഓഫ് മാര്‍ട്ട്യേഴ്സും മറ്റ് മിനിസ്ട്രികളും റേഡിയോയിലൂടെ ക്രിസ്ത്യന്‍ പരിപാടിക ള്‍ പ്രക്ഷേപണം ചെയ്യുന്നു.

അവര്‍ക്ക് ഇത് ഒരു പ്രാര്‍ത്ഥനാ ജീവിതമാണ്. ഉദാഹരണത്തിന് 10 കല്‍പ്പനകള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് യേശുവിന്റെ ചരിത്രമറിയാം. ചിലര്‍ക്ക് ബൈബിള്‍ ലഭ്യമായിരിക്കാം.

ഉത്തര കൊറിയക്കാര്‍ പരസ്പരം വളരെ സംശയാലുക്കളാണ്. രണ്ടോ മൂന്നോ പേര്‍ കൂടിച്ചേരുന്നിടത്ത് ഒരാള്‍ സര്‍ക്കാര്‍ ചാരനാണ് എന്നൊരു ചൊല്ലുണ്ട്.

ഇതിന്റെയൊക്കെ നടുവില്‍ ഉത്തരകൊറിയയിലെ ഒരു രഹസ്യ സഭ സജീവമാണ്. ഒരു ക്രിസ്ത്യന്‍ സാക്ഷീകരിക്കുന്നത്: ശബ്ദം കൊണ്ടല്ല മറിച്ച് മന്ത്രിച്ച പ്രാര്‍ത്ഥനകളും മനപാഠമാക്കിയ തിരുവെഴുത്തുകളുംകൊണ്ടാണ് അവര്‍ ആരാധിക്കുന്നത്.

പരസ്പരം വിശ്വാസം പങ്കുവെയ്ക്കുന്ന അവര്‍ ആഴമായ ധൈര്യത്തോടെയും പ്രത്യാശയോടെയും ക്രിസ്തുവിനുവേണ്ടി നിലനില്‍ക്കുന്നു, പിന്തുടരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.