ഈ ഓണ്‍ലൈന്‍ ചലഞ്ച് കുട്ടികളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍
ഇപ്പോള്‍ കൌമാരക്കാര്‍ക്കിടയില്‍ വലിയ വൈറലായിക്കഴിഞ്ഞിരിക്കുന്ന ഒരു പുതിയ ടിക്ടോക് ട്രെന്‍ഡിംഗ് ഫ്ലിപ്പ് ദ ക്യാമറ ചലഞ്ച്. ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വിദഗ്ദ്ധര്‍.
മറ്റുള്ളവര്‍ക്കുണ്ടാകുന്ന നാണക്കേടിനെ ഉള്ളടക്കം ആക്കി അവതരിപ്പിക്കുന്ന ഇത്തരം ട്രെന്‍ഡുകള്‍ ഓണ്‍ലൈന്‍ ബുമുറാങ്ങായി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് രക്ഷിതാക്കളും വിദഗ്ദ്ധരും ഒരുപോലെ മുന്നറിയിപ്പു നല്‍കുന്നു. ഈ വീഡിയോകോള്‍ ആരംഭിക്കുന്നത് കൌമാരക്കാര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നതോടെയാണ്. തുടര്‍ന്ന് കൂട്ടത്തിലെ അത്യാവശ്യം നാണംകുണുങ്ങിയായ ഒരാള്‍ക്ക് റെക്കോര്‍ഡ് ചെയ്യാനായി പെട്ടന്ന് ഫോണ്‍ കൈമാറുന്നു.
അപ്പോള്‍ത്തന്നെ നൃത്തം ചെയ്യുന്നവരില്‍ ഒരാള്‍ ക്യാമറ ഫ്ളിപ്പ് ചെയ്യുകയും റെക്കോര്‍ഡ് ചെയ്യുന്നയാളുടെ ഭാവം പകര്‍ത്തുകയും ചെയ്യുന്നു. ഈ ക്ളിപ്പ് പിന്നീട് തമാശയ്ക്കായി ഓണ്‍ലൈനില്‍ പങ്കുവെയ്ക്കുകയും ആ വ്യക്തിയെ സമൂഹത്തില്‍ അപമാനിക്കപ്പെടുകയും ചെയ്യുന്നു.
ഇത്തരം അപമാനിതരായ വ്യക്തികള്‍ അവരിലുണ്ടാകവുന്ന മാനസീകാഘാതം വളരെ വലുതായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരാളെ അസ്വസ്ഥനാക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യുന്നതില്‍നിന്നാണ് ഈ വീഡിയോ ഉണ്ടാകുന്നത്. ഇത് ക്രൂരമായ വിനോദമാണെന്നാണ് അഭിപ്രായപ്പെടുന്നത്.

