ഹിസ്ബുള്ള ആക്രമണം തുടര്‍ന്നാല്‍ ലെബനോനെ ശിലായുഗത്തിലേക്ക് തിരിച്ചയയ്ക്കാന്‍ കഴിയുമെന്ന് യിസ്രായേല്‍
ടെല്‍ അവീവ്: യിസ്രായേലിനു മറ്റൊരു യുദ്ധം ആവശ്യമില്ലെന്നും എന്നാല്‍ ശക്തമായ ലെബനന്‍ ഇസ്ളാമിസ്റ്റ് ഭീകര സംഘടനയായ ഹിസ്ബുള്ള തുടര്‍ച്ചയായി സംഘര്‍ഷം സൃഷ്ടിച്ചാല്‍ ലെബനനെ ശിലായുഗത്തിലേക്ക് തിരികെ അയയ്ക്കാന്‍ കഴിയുമെന്ന് യിസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റന്റെ മുന്നറിയിപ്പ്.
യിസ്രായേലിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഇറാന്റെ പിന്തുണയോടെ തെക്കന്‍ ലെബനനിലെ സ്ഥലങ്ങളില്‍നിന്നുകൊണ്ട് ആയിരക്കണക്കിനു റോക്കറ്റുകള്‍ യിസ്രായേലിലെ ഗലീലയിലെ ടിബെര്യാസ് ഉള്‍പ്പെടെയുള്ള യിസ്രായേലി പട്ടണങ്ങളിലേക്ക് തൊടുത്തുവിട്ടുകൊണ്ട് ഹിസ്ബുള്ള യെഹൂദ രാഷ്ട്രത്തിനെതിരായ ഹമാസിന്റെ യുദ്ധത്തില്‍ ചേര്‍ന്നിരിക്കുകയാണ്.
ഒക്ടോബര്‍ 7-ന് ഹമാസ് ആക്രമണത്തിനും യിസ്രായേലിനെതിരായ ആക്രമണത്തിനും ശേഷം ഹിസ്ബുള്ളയുടെ പ്രവര്‍ത്തനം കാരണം 60,000 വടക്കന്‍ യിസ്രായേലികള്‍ അവരുടെ വീടുകളില്‍നിന്നും പാലായനം ചെയ്യുകയുണ്ടായി.
കഴിഞ്ഞ ആഴ്ചയില്‍ നാലു ദിവസത്തെ യു.എസ്. സന്ദര്‍ശനത്തിനുശേഷം പെന്റഗണ്‍ ചീഫ് ലോയ്ഡ് ഓസ്റ്റിന്‍, യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ എന്നിവരുമായി വാഷിംഗ്ടണില്‍ കൂടചിക്കാഴ്ച നടത്തിയ ഗാലന്റ് ആവശ്യമെങ്കില്‍ സൈനികമായി ഹിസ്ബുള്ള പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം ഉറപ്പാക്കാന്‍ യു.എസുമായും മറ്റുള്ളവരുമായും പ്രവര്‍ത്തിക്കാന്‍ യിസ്രായേലിനു താല്‍പ്പര്യം ഉണ്ടെന്നു എന്നാല്‍ സൈനിക നടപടിക്ക് യിസ്രായേല്‍ തയ്യാറാണെന്നും ഗാലന്റ് ഊന്നിപ്പറഞ്ഞു.
ഞങ്ങള്‍ക്ക് യുദ്ധം ആവശ്യമില്ല, പക്ഷെ ഞങ്ങള്‍ എല്ലാ സഹചര്യങ്ങള്‍ക്കും തയ്യാറെടുക്കുകയാണ്. ഗാലന്റ് മാധ്യമങ്ങളോടു പറഞ്ഞു.
ലെബനന്‍ രാജ്യത്തെ മുഴുവന്‍ ശിലായുഗത്തിലേക്ക് തിരികെ അയയ്ക്കാന്‍ യിസ്രായേലിനു കഴിയുമെന്ന് ഗാലന്റ് മുന്നറിയിപ്പു നല്‍കി.
ഒരു യുദ്ധം ആരംഭിച്ചാല്‍ ലെബനനില്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്താന്‍ നമുക്ക് കഴിയുമെന്ന് ഹിസബുള്ളയ്ക്കു നന്നായി മനസ്സിലായി. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.