കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞള്‍

കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞള്‍

Health

കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞള്‍
ഇന്ത്യാക്കാരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒരു ഔഷധ പദാര്‍ത്ഥമാണ് മഞ്ഞല്‍. നിരവധി ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഈ ചേരുവ.

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ കാന്‍സറിനെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ കഴിയുമെന്നു പഠനം പറയുന്നു. ഇത് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുവാനും മുഴകളെ കുറയ്ക്കുവാനും സഹായിക്കും.

മഞ്ഞള്‍ ചേര്‍ത്ത ഭക്ഷണം കൂടുതലായി കഴിക്കുന്നത് കാന്‍സര്‍ വരാതെയിരിക്കാന്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.

മഞ്ഞളില്‍ ആന്റിഓക്സിഡന്റുകള്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ശരിരത്തിലേക്കു വരുന്ന വിഷ സാധനങ്ങളെയും മറ്റും തടയുന്നു.

അലര്‍ജി പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് നമ്മള്‍ ആദ്യം ചെയ്യുന്നത് മഞ്ഞള്‍ തേക്കുകയാണ്. അതുപോലെ ഇന്ത്യാക്കാരുടെ ചര്‍മ്മത്തിന്റെ നിറവും ഒരു പരിധിവരെ കാന്‍സര്‍ തടയും.

യൂറോപ്പില്‍ ഉള്ളവരെ അപേക്ഷിച്ച് നിറം കുറവുള്ള ചര്‍മ്മമാണ് ഇന്ത്യാക്കാരുടേത്. മെലാനിന്‍ അടങ്ങിയതുകൊണ്ടാണിത്. ഇത് സൂര്യനില്‍നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും നമ്മെ രക്ഷിക്കുന്നു.