ചായയില്‍ ക്രാന്‍ബെറി കൂടി ചേര്‍ത്തു കുടിച്ചാല്‍ ഹൃദ്രോഗവും ക്യാന്‍സറും നിയന്ത്രിക്കുന്നു
നമ്മില്‍ ഭൂരിപക്ഷവും ചായ പ്രേമികളാണ്. വെറും ചായ മാത്രം കുടിച്ച് ശീലിച്ചവരുമാണ് നമ്മള്‍ എന്നാല്‍ നാം കുടിക്കുന്ന ചായയില്‍ ക്രാന്‍ബെറി പഴം കൂടി ചേര്‍ത്തു കുടിച്ചാല്‍ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍ അനുഭവിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
ക്രാന്‍ബറി (നമ്മുടെ ഒട്ടുമിക്ക വീടുകളിലും നട്ടു വളര്‍ത്തിയിട്ടുണ്ട്) ഉണക്കിയെടുത്ത് പൊടിച്ച് (ക്രാന്‍ബറി പൊടി വിപണികളില്‍ ലഭ്യമാണ്) ചായയില്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ച് അരിച്ചെടുക്കുക.
ഇതില്‍ അല്‍പം പഞ്ചസാരകൂടി ചേര്‍ത്ത് കുടിക്കുക.
മൂത്രത്തിലെ അണുബാധ, ഹൃദ്രോഗം, കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി ക്രാന്‍ബെറി ചായയ്ക്കുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ബാക്ടീരിയ കാരണമാണ് മൂത്ര നാളത്തില്‍ അണുബാധ ഉണ്ടാകുന്നത്. ക്രാന്‍ബറിയില്‍ അടങ്ങിയിട്ടുള്ള പദാര്‍ത്ഥങ്ങള്‍ മൂത്ര സഞ്ചിയുടെ ഭിത്തിയില്‍പറ്റിപ്പിടിക്കുന്നതില്‍നിന്നും ബാക്ടീരിയയെ തടയുന്നു.
ക്രാന്‍ബെറിയില്‍ കാണപ്പെടുന്ന പോളിഫെനോളുകളാണ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഇതിലൂടെ രക്ത ചംക്രമണം മെച്ചപ്പെടുത്തുന്നു.
ക്രാന്‍ബെറി വയറ്റില്‍ ഹെലിക്കോബാക്റ്റര്‍ പൈലോറി എന്ന ബാക്ടീരിയ വളരുന്നത് തടയുന്നതിലൂടെ അള്‍സര്‍ വരുന്നത് തടയാനും ഇടയാക്കുന്നു.

