വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ വീട്ടില്‍തന്നെ പരിഹാരം
വേനല്‍ ചൂടില്‍ എല്ലാവരും ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ്. ശരീരത്തില്‍നിന്നും ജലവും ലവണവും നഷ്ടപ്പെടാന്‍ കാരണമാകുന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം.
അതുപോലെ ശരീരം തണുപ്പിക്കുന്ന ആഹാരങ്ങളും കഴിക്കണം. ഈ വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ചില ആയുര്‍വേദ സസ്യങ്ങള്‍ നമ്മുടെ വീട്ടുകളില്‍തന്നെയുണ്ട്. ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കുക.
തുളസി: തുളസിച്ചെടി ഇല്ലാത്ത വീടുകളില്ലായിരിക്കാം. ചുമ, ജലദോഷം, പനി, അണുബാധ എന്നിവ പ്രതിരോധിക്കുന്നതുപോലെ വേനല്‍ ചൂടിനെ പ്രതിരോധിക്കാനും തുളസിയില സഹായിക്കും.
ദിവസവും നാലഞ്ചു തുളസിയില ചവച്ചു കഴിക്കുന്നത് ചൂടിനെ കുറയ്ക്കും. തുളസി തിളപ്പിച്ച വെള്ളം കുടിക്കുക.
ഇഞ്ചി: ദഹനക്കേട്, വായുകോപം, വയറുകമ്പിക്കല്‍ തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ അകറ്റാന്‍ ഇഞ്ചി സഹായിക്കും.
ഇഞ്ചിക്ക് ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ വേനല്‍ക്കാലത്ത് ഇഞ്ചി ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തുക. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.
മല്ലി: മല്ലിയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമുണ്ട്. ദഹന പ്രശ്നങ്ങള്‍ അകറ്റാനും ശരീരത്തില്‍ തണുപ്പ് നിലനിര്‍ത്താനും ഉപയോഗിക്കുക.
കറ്റാര്‍വാഴ: കറ്റാര്‍വാഴ ചര്‍മ്മത്തിന്റെ അസ്വസ്ഥതകളെ അകറ്റും. വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ കറ്റാര്‍ വാഴ ജ്യൂസ് ഉപകരിക്കും.
പുതിന: പുതിന ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മനസ്സിനും ശരീരത്തിനും ഉന്മേഷം നല്‍കും.