യുക്രൈനില്‍ റഷ്യ തകര്‍ത്തത് 630 പള്ളികള്‍

യുക്രൈനില്‍ റഷ്യ തകര്‍ത്തത് 630 പള്ളികള്‍

Asia Breaking News Europe

യുക്രൈനില്‍ റഷ്യ തകര്‍ത്തത് 630 പള്ളികള്‍

റഷ്യ-യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യ തകര്‍ത്തത് 630 ആരാധനാലയങ്ങളെന്ന് റിപ്പോര്‍ട്ട്. 2022-ലെ റഷ്യന്‍ അധിനിവേശത്തിനുസേഷം മിസൈലുകള്‍, ഡ്രോണുകള്‍, പീരങ്കി ആക്രമണങ്ങള്‍ എന്നിവയാലാണ് ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടത്.

അതുപോലെ റഷ്യന്‍ പട്ടാളക്കാര്‍ മനപൂര്‍വ്വം കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തവയുമുണ്ട്.

റഷ്യന്‍ സൈനികരുടെ താവളത്തിനും ഒളിവില്‍ കഴിയുവാനുള്ള മറയ്ക്കായും പള്ളികള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഒരു യൂറോപ്യന്‍ ക്രിസ്ത്യന്‍ മിനിസ്ട്രിയായ ഫെയ്ത്ത് അണ്ടര്‍ ഫയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യന്‍ പട്ടാളക്കാര്‍ ഏതെങ്കിലുമൊരു പ്രാര്‍ത്ഥനാലയമോ പള്ളികളോ പിടിച്ചടക്കുകയോ കൊള്ളയടിക്കുകയോ ചെയ്യുന്ന വാര്‍ത്തകള്‍ ആഴ്ചതോറും ഉണ്ടാകാറുണ്ടെന്നും മൊത്തം 630 പള്ളികളാണ് തകര്‍ത്തതെന്നും പറയുന്നു.

അതില്‍ 206 എണ്ണം സുവിശേഷ വിഹിത സഭകളുടേതാണ്. റഷ്യന്‍ സൈനികര്‍ പാസ്റ്റര്‍മാരെയും ശുശ്രൂഷകന്മാരെയും പുരോഹിതന്മാരെയും സഭാ നേതാക്കളെയും ഭയപ്പെടുത്തുകയും അടിസ്ഥാനപരമായി ആ പ്രദേശത്തുനിന്നും പുറത്താക്കുകയും ചെയ്യുന്നതായി മിഷന്‍ യൂറോയുടെ പ്രസിഡന്റ് സെര്‍ജി ആന്‍ റഖൂബ ആരോപിച്ചു.