ഇന്ത്യാക്കാര്‍ ദിവസം അഞ്ചു മണിക്കൂര്‍ ഫോണില്‍ ചിലവഴിക്കുന്നു

ഇന്ത്യാക്കാര്‍ ദിവസം അഞ്ചു മണിക്കൂര്‍ ഫോണില്‍ ചിലവഴിക്കുന്നു

Breaking News India

ഇന്ത്യാക്കാര്‍ ദിവസം അഞ്ചു മണിക്കൂര്‍ ഫോണില്‍ ചിലവഴിക്കുന്നു

ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അതിനു തക്കതായ ഫോണ്‍ ഉപയോഗങ്ങളുമുണ്ട്. രാജ്യത്ത് 120 കോടിയിലേറെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളും 950 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുമുണ്ട് എന്നാണ് കണക്കുകള്‍.

രാജ്യത്ത് ഒരു ജിബി ഇന്റര്‍നെറ്റിന് പരമാവധി 10 രൂപയാണ് സേവന ദാതാക്കള്‍ ഈടാക്കുന്നത്. ഇത് പലരെയും ഫോണിനടിമകളാക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

മണിക്കൂറുകളോളം ഇന്റര്‍നെറ്റ് ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുന്നു എന്ന് റിപ്പോര്‍ട്ടാണ് ഗ്ളോബല്‍ മാനേജ്മെന്റ് സ്ഥാപനമായ ഇ.വൈ പുറത്തുവിട്ടത്.

2024-ല്‍ ഇന്ത്യാക്കാര്‍ സ്വന്തം ഫോണുകളില്‍ ചിലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂറുകളാണ്.

സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഉപഭോക്താക്കള്‍ ദിവസവും ശരാശരി 5 മണിക്കൂര്‍ സമയം ചിലവഴിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.