യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെയും ആദ്യകാല വിശ്വാസികളുടെ സഹനത്തിന്റെയും തെളിവുകളുള്ള റോമന്‍ രേഖകള്‍ പുറത്ത്
യെരുശലേം: റോമന്‍ സാമ്രാജ്യ കാലത്തെ സംഭവങ്ങള്‍ വിശദീകരിക്കുന്ന പുരാതന കൈയ്യെഴുത്തു പ്രതികളില്‍ യേശുക്രിസ്തുവിന്റെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള നേരിട്ടുള്ള തെളിവുകള്‍ അടങ്ങിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന റോമന്‍ രേഖകളുടെ വിവരങ്ങള്‍ അന്വേഷകര്‍ പുറത്തുവിട്ടു.
യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും വെറും 91 വര്‍ഷങ്ങള്‍ക്കുശേഷം റോമന്‍ ചരിത്രകാരനായ പബ്ളിയസ് കോര്‍ണേലിയസ് ടാസിറ്റസ് ആണ് ഇത് എഴുതിയത്.
14-ല്‍ അഗസ്റ്റസ് ചക്രവര്‍ത്തിയുടെ മരണത്തോടെ ആരംഭിക്കുന്ന ഈ കൈയ്യെടുത്തു പ്രതികള്‍ 54 വര്‍ഷങ്ങള്‍ക്കുശേഷം നീറോയുടെ ആത്മഹത്യയോടെ അവസാനിക്കുന്നു. 15-ാം പുസ്തകത്തില്‍ ചരിത്രകാരന്‍ നീറോയുടെ മരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.
അതിന് ചക്രവര്‍ത്തി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്ന ഒരു വര്‍ഗ്ഗത്തെ കുറ്റപ്പെടുത്തി രണ്ടാമത്തെ വാചകം ഇങ്ങനെയാണ്:
ക്രിസ്റ്റന്‍ എന്ന പേരിന്റെ ഉത്ഭവം ആരില്‍നിന്നാണോ ആ പേര് ടിബീരിയസിന്റെ ഭരണകാലത്ത് നമ്മുടെ നാടുവാഴികളില്‍ ഒരാളായ പൊന്തിയോസ് പീലാത്തോസിന്റെ കൈകളില്‍ കഠിനമായ ശിക്ഷ അനുഭവിച്ചു.
ക്രിസ്റ്റസ് എന്നതിന്റെ ലാറ്റിന്‍ പതിപ്പിന്റെ അര്‍ത്ഥം അഭിഷിക്തന്‍ അല്ലെങ്കില്‍ മശിഹാ എന്നാണ്.
ഇത് എബ്രായ പദമായ മഷിയാക്ക് (മിശിഹിയല്‍ നിന്നാണ് വന്നത്) ബൈബിളിലെ പുതിയ നിയമം പറയുന്നത് യഹൂദ്യയിലെ റോമന്‍ ഗവര്‍ണറായിരുന്ന പൊന്തിയോസ് പീലാത്തോസ് യേശുവിനെ കുരിശിലേറ്റി വധശിക്ഷയ്ക്കു വിധിച്ചു എന്നാണ്.
യഹൂദ്യയില്‍നിന്നു റോമിലേക്ക് വ്യാപിച്ച ക്രിസ്തുവിന്റെ അനുയായികളുടെ പീഢനത്തെക്കുറിച്ച് ടാസിറ്റസ് ചര്‍ച്ച ചെയ്യുന്നു. ക്രിസ്ത്യാനികള്‍ എന്ന കുറ്റം സമ്മതിച്ച എല്ലാവരെയും അറസ്റ്റു ചെയ്തത് എങ്ങനെയന്നു എഴുതുന്നു.
വന്യമൃഗങ്ങളുടെ തോലുകള്‍കൊണ്ടു പൊതിഞ്ഞ അവരെ നായ്ക്കള്‍ കടിച്ചുകീറി കൊന്നു. അല്ലെങ്കില്‍ കുരിശുകളില്‍ തറച്ചു.
അല്ലെങ്കില്‍ പകല്‍ വെളിച്ചം കഴിഞ്ഞപ്പോള്‍ രാത്രിയില്‍ വെളിച്ചം ലഭിക്കാനായി അഗ്നി മാലയ്ക്കായി ജീവനോടെ കത്തിച്ചു എന്ന് അദ്ദേഹം പറയുന്നു. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും മരണം വരെ അവര്‍ ക്രിസ്തുവിലുള്ള വിശ്വാസം നിലനിര്‍ത്തി.

