നിര്‍മ്മിത ബുദ്ധി: 2025-ല്‍ ഐടി മേഖലയില്‍ നടന്നത് കൂട്ട പിരിച്ചുവിടല്‍

നിര്‍മ്മിത ബുദ്ധി: 2025-ല്‍ ഐടി മേഖലയില്‍ നടന്നത് കൂട്ട പിരിച്ചുവിടല്‍

Breaking News India

നിര്‍മ്മിത ബുദ്ധി: 2025-ല്‍ ഐടി മേഖലയില്‍ നടന്നത് കൂട്ട പിരിച്ചുവിടല്‍

ആഗോള ഐടി മേഖലയില്‍ മാത്രം തൊഴില്‍ നഷ്ടങ്ങള്‍ക്ക് സ്റ്റോപ്പില്ല. 2024-ല്‍ സാമ്പത്തിക പ്രതിസന്ധിയായിരുന്നു പിരിച്ചുവിടലുകള്‍ക്ക് പ്രധാന കാരണമായതെങ്കില്‍ 2025-ല്‍ വില്ലനായത് നിര്‍മ്മിത ബുദ്ധിയുടെ (എഐ) അതിപ്രസരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രമുഖ കമ്പനികെളെല്ലാം തന്നെ വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ട് എഐ സാങ്കേതിക വിദ്യയിലേക്ക് മാറുന്ന കാഴ്ചയാണ് ലോകം കണ്ടത്.

റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ മാത്രം 55,000 പേര്‍ക്ക് എഐ കാരണം തൊഴില്‍ നഷ്ടപ്പെട്ടു. ഒക്ടോബറില്‍ ഒന്നരലക്ഷത്തിലധികം പേരെയും നവംബറില്‍ 71,000 പേരെയും വിവിധ കമ്പനികള്‍ പിരിച്ചുവിട്ടു.

നിലവില്‍ യു.എസിലെ ഐടി മേഖലയിലെ ജോലികളില്‍ 11.7 ശതമാനവും എഐ ആണ് കൈയ്യടക്കിയിരിക്കുന്നത്. 15,000 പേരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടു. 14,000 ജീവനക്കാരെ ഒഴിവാക്കിയാണ് ആമസോണ്‍ സ്ഥിരീകരിച്ചത്.

ഇതില്‍ ഏകദേശം 1000 പേര്‍ ഇന്ത്യാക്കാരാണ്. ഇന്ത്യന്‍ ഐടി മേഖലകളിലും എഐയുടെ സാന്നിദ്ധ്യം തൊഴില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രമുഖ ഇന്ത്യന്‍ കമ്പനിയായ ടിഡിഎസ് ആകെ ജീവനക്കാരുടെ രണ്ട് ശതമാനത്തോളം വരുന്ന 12,000 പേരെ പിരിച്ചുവിട്ടത് വലിയ ചര്‍ച്ചയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.