മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്കക്കു നവനേതൃത്വം

മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്കക്കു നവനേതൃത്വം

Breaking News USA

മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്കക്കു നവനേതൃത്വം -പി പി ചെറിയാൻ

ഡാലസ്: അമേരിക്കയിലും കാനഡയിലും ഉള്ള സംഗീതജ്ഞരുടെ കൂട്ടായ്മയായ മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്ക രൂപംകൊണ്ടു .

സംഗീതത്തിലൂടെ സുവിശേഷം പ്രചരിപ്പിക്കുക എന്ന ആശയം ഉൾക്കൊണ്ടുള്ള ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിന് ജോസ് പ്രകാശ് കരിമ്പിനേത്ത് (പ്രസിഡൻറ്) ,ബ്രദർ നൈനാൻ കൊടിയത് (സെക്രട്ടറി) ,ബ്രദർ സാജൻ കരിമ്പിനേത്ത് (ട്രഷർ) , റവ രാജൻ തർക്കോലിൽ ( നാഷണൽ കോർഡിനേറ്റർ) എസ് പി ജെയിംസ് ( മീഡിയ) എന്നിവരാണ് നേത്ര്വത്വം നൽകുന്നത് .

അമേരിക്കയിലും കാനഡയിലും ഉള്ള ഗായകരെ പ്രോത്സാഹിപ്പിക്കുന്നതിന് അവരെ പങ്കെടുപ്പിച്ചുകൊണ്ട് സംഗീത സായാഹ്നങ്ങൾ നടത്തുകയാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം.

മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ ആദ്യ മ്യൂസിക് നൈറ്റ് “സ്നേഹധാര” 2022 മാർച്ച് 6 ഞായറാഴ്ച സമയം വൈകുന്നേരം ഡാളസ് സമയം രാത്രി ഏഴുമണിക്ക് സൂ മിൽ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജോസ് പ്രകാശ് കരിമ്പിനേത്തുമായി ബന്ധപ്പെടുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.