ആണ്‍കുഞ്ഞിനായ ഗര്‍ഭിണിയുടെ തലയില്‍ ആണി തറച്ച് മന്ത്രവാദം

ആണ്‍കുഞ്ഞിനായ ഗര്‍ഭിണിയുടെ തലയില്‍ ആണി തറച്ച് മന്ത്രവാദം

Breaking News Global

ആണ്‍കുഞ്ഞിനായ ഗര്‍ഭിണിയുടെ തലയില്‍ ആണി തറച്ച് മന്ത്രവാദം
പെഷവാര്‍ ‍: ആണ്‍കുഞ്ഞിനെ ലഭിക്കാനായി ഗര്‍ഭിണിയുടെ തലയില്‍ ആണി തറച്ചുകയറ്റി മന്ത്രവാദം. പാക്കിസ്ഥാനിലെ പെഷവാറിലാണ് ക്രൂര സംഭവം നടന്നത്.

വേദന സഹിക്കാന്‍ കഴിയാതെ ആശുപത്രിയിലെത്തിച്ച യുവതിയെ ചികിത്സിച്ച ഡോക്ടര്‍ ഹൈദര്‍ഖാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യുവതിക്ക് മൂന്നു പെണ്‍മക്കളാണുള്ളത്. ഗര്‍ഭത്തിലുള്ളതും പെണ്‍കുഞ്ഞാണെന്നാണ് ഇവര്‍ ഡോക്ടറോടു പറഞ്ഞത്. ആണ്‍കുഞ്ഞിനെ കിട്ടാന്‍വേണ്ടിയാണ് മന്ത്രവാദിയുടെ അടുക്കല്‍ പോയത്.

അഞ്ചുസെന്റീമീറ്റര്‍ നീളമുള്ള ആണിയാണ് തലയുടെ മുന്‍ഭാഗത്ത് താഴോട്ടായി അടിച്ചു കയറ്റിയത്. തലച്ചോറില്‍ തട്ടാതിരുന്നത് യുവതിയുടെ ഭാഗ്യമായി. പ്ളയര്‍ ഉപയോഗിച്ച് ആണി വിലിച്ചെടുക്കാനുള്ള ശ്രമം പരാജപ്പെട്ടപ്പോളാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിവിട്ട യുവതിയെ കണ്ടെത്താനുള്ള ശ്രമവും തുടങ്ങി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.