ക്യാന്‍സര്‍ വരാതെ നോക്കും; കരിമ്പിന്റെ ആരോഗ്യ ഗുണങ്ങള്‍

ക്യാന്‍സര്‍ വരാതെ നോക്കും; കരിമ്പിന്റെ ആരോഗ്യ ഗുണങ്ങള്‍

Breaking News Health

ക്യാന്‍സര്‍ വരാതെ നോക്കും; കരിമ്പിന്റെ ആരോഗ്യ ഗുണങ്ങള്‍
നമ്മുടെ അടുക്കളയിലെ പ്രധാന രണ്ടു വിഭവങ്ങളായ പഞ്ചസാര, ശര്‍ക്കര എന്നിവയുടെ ഉല്‍പ്പാദനത്തിന് വളരെ പ്രധാനമാണ് കരിമ്പ്.

കാല്‍സ്യത്തിന്റെ കലവറയായ കരിമ്പ് ഒരു പുല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട സസ്യമാണ്. കരിമ്പ് കടിച്ചെടുക്കാന്‍ നല്ല പല്ല് ആവശ്യമാണ്. എന്നാല്‍ നല്ല പല്ലിന് കരിമ്പ് അത്യാവശ്യ ഘടകം തന്നെയാണ്.

കാരണം കരിമ്പ് ചവയ്ക്കുമ്പോള്‍ അതില്‍നിന്നും കാല്‍സ്യമടങ്ങിയ മധുര രസം പല്ലിനും അതോടൊപ്പം ഫോസ്ഫറസ്, മഗ്നീഷ്യം, മാംഗനീസ് എന്നിവയടങ്ങിയ കരിമ്പിന്‍ നീര് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ബ്രസ്റ്റ്, പ്രോസ്റ്റേറ്റ് ക്യാന്‍സറുകളെ.

കരള്‍ രോഗത്തിനും പ്രകൃതി ദത്തമായ പ്രതിവിധിയാണ് കരിമ്പ്. ശരീരത്തിലെ ഇലക്ട്രോലൈറ്റ്സിനെ നിലനിര്‍ത്താന്‍ ആല്‍ക്കലൈന്‍ സ്വഭാവമുള്ള കരിമ്പ് സഹായിക്കുന്നു.

അതുവഴി കരള്‍ സുരക്ഷിതമാക്കുന്നു മാത്രമല്ല ശരീരത്തിന്റെ ദഹന വ്യവസ്ഥയ്ക്കും വയറിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് കരിമ്പ്.

അതുപോലെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തെ മൃദുവാക്കുന്നതിനും കുട്ടികളിലെ ജനിതക പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനും കരിമ്പിന് ശേഷിയുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.