ആയുസു കൂട്ടാന്‍ ബയോ ഹാക്കിംഗുമായി ദമ്പതികള്‍; 150 വര്‍ഷങ്ങള്‍ തങ്ങള്‍ ജീവിക്കും എന്ന്

ആയുസു കൂട്ടാന്‍ ബയോ ഹാക്കിംഗുമായി ദമ്പതികള്‍; 150 വര്‍ഷങ്ങള്‍ തങ്ങള്‍ ജീവിക്കും എന്ന്

Breaking News Global

ആയുസു കൂട്ടാന്‍ ബയോ ഹാക്കിംഗുമായി ദമ്പതികള്‍; 150 വര്‍ഷങ്ങള്‍ തങ്ങള്‍ ജീവിക്കും എന്ന്

ആയുസ് 100 വര്‍ഷത്തിലധികം വര്‍ദ്ധിപ്പിക്കാമെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ ദമ്പതികള്‍. മിഡ്വെസ്റ്റില്‍ നിന്നുള്ള കായ്ല ബാര്‍ണെസ് ലെന്റിസ് (33) ഭര്‍ത്താവ് വാരെന്‍ ലെന്റിസ് (36) എന്നിവരാണ് 150 വര്‍ഷം വരെ ജീവിക്കുക എന്ന ആശയവുമായി ബയോ ഹാക്കിംഗ് എന്ന രീതി അവലംബിക്കുന്നത്.

ക്വീവ് ലാന്റില്‍ വെല്‍നസ് സെന്റര്‍ നടത്തുകയാണ് കായ്ല. ഒരു മാര്‍ക്കറ്റിംഗ് ഏജന്‍സിയിലെ ചീഫ് റവന്യു ഓഫീസറാണ് വാരെന്‍. ആരോഗ്യവും ശരീര സുഖവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ തങ്ങളുടെ ദിനചര്യകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഈ രീതി അമേരിക്കയുടെ ശരാശരി ആയുസായ 76 വര്‍ഷത്തില്‍നിന്ന് 150 വയസുവരെ ജീവിക്കാന്‍ തങ്ങളെ പ്രാപ്തരാക്കും എന്നാണ് ദമ്പതികളുടെ വിശ്വാസം. പള്‍സ്ഡ് ഇലക്ട്രോ മാഗ്നറ്റിക് ഫീല്‍ഡ് തെറാപ്പിയോടെയാണ് ഇരുവരും തങ്ങളുടെ ദിവസം ആരംഭിക്കുന്നത്.

ഇതിനായി വീട്ടില്‍ത്തന്നെ ഒരു ക്ളിനിക്കല്‍ ഉപകരണം ഉപയോഗിക്കുന്നു. ശേഷം ആവശ്യത്തിന് സൂര്യപ്രകാശം ഏല്‍ക്കാന്‍ പാകത്തിന് വര്‍ക്ക് ഔട്ടും പ്രഭാത നടത്തവും ഉണ്ട്.

ദിവസം മുഴുവനും വിവിധ തരത്തിലെ ആരോഗ്യ സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കും. കോശങ്ങളുടെ റിപ്പയറിംഗിനു സഹായിക്കുന്ന ഹൈപ്പര്‍ബാരിക് ഓക്സിജന്‍ ചേമ്പര്‍, നാനോ വിഐ എന്നിവയാണ് ഇതില്‍ പ്രധാനം.

ചില ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം കോള്‍ഡ് പ്ളഞ്ചസ് ചെയ്യാറുമുണ്ട്. വൈകിട്ട് ഓര്‍ഗാനിക് ഭക്ഷണത്തിനുശേഷം കുന്നിന്‍ ചരുവുകളില്‍ ദീര്‍ഘനേരം നടത്തം. സൂര്യാസ്തമയം അടുക്കുമ്പോള്‍ സ്റ്റീം ബാത്ത് ചെയ്യും.

രാത്രികാലങ്ങളില്‍ വീട്ടിനുള്ളില്‍ ചുവന്ന ലൈറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 9 മണിക്ക് കൃത്യം ഉറങ്ങും. ഇതൊക്കെയാണ് ദമ്പതികളുടെ ദിനചര്യകള്‍.

അമേരിക്കയില്‍ ബയോ ഹാക്കിംഗ് എന്ന ദിനചര്യാ രീതികള്‍ ട്രെന്‍ഡായി മാറിയിരിക്കികയാണ്. ബയോളജിക്കല്‍ ഏജിംഗ് (സ്വാഭാവിക വാര്‍ദ്ധക്യം) മന്ദഗതിയിലാകുകയോ വിപരീതമാകുകയോ ചെയ്യുന്ന രീതിയാണിത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.