നൈജീരിയായില്‍ ഈ വര്‍ഷം ജിഹാദികളാല്‍ കൊല്ലപ്പെട്ടത് 3000 ക്രൈസ്തവര്‍
അബുജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 2021 വര്‍ഷത്തില്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 3462 ക്രൈസ്തവര്‍ .
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്റ് ദ റൂള്‍ ഓഫ് ലോ എന്ന സംഘടന പുറത്തുവിട്ട കണക്കിലാണ് നൈജീരിയായിലെ ക്രൈസ്തവരുടെ ദുരിതാവസ്ഥ വെളിപ്പെട്ടത്.
നൈജീരിയായെ ക്രൈസ്തവരെ കൊല്ലുന്ന വയല്‍ എന്നാണ് സംഘടന വിശേഷിപ്പിച്ച് റിപ്പോര്‍ട്ടിന് തലക്കെട്ടു നല്‍കിയിരിക്കുന്നത്. ദ കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം 2021 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്.
“ഫുലാനി ഹെര്‍ഡ്സ് മെന്‍ ജിഹാദികള്‍ 1909 ക്രൈസ്തവരെയാണ് 200 ദിവസങ്ങള്‍കൊണ്ടു കൊലപ്പെടുത്തിയത്. മറ്റു തീവ്രവാദി ഗ്രൂപ്പുകളായ ബോക്കോഹറാം, ഐഎസ്, ഡബ്ള്യുഎപി, മുസ്ളീം ഫുലാനി ബഹിറ്റ്സ് എന്നിവയുടെ ആക്രമണങ്ങളില്‍ 1,063 പേരും നൈജീരിയന്‍ സേനയും പോലീസും ഒക്കെ ചേര്‍ന്നുള്ള ആക്രമണത്തില്‍ 490 പേരുമാണ് കൊല്ലപ്പെട്ടത്.
രാജ്യത്ത് 3000 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയതായും അറിയുന്നു.
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

