ഇന്ത്യയില്‍ മതപരിവര്‍ത്തനം അപൂര്‍വ്വമെന്ന് സര്‍വ്വേ
മുംബെയ്: ഇന്ത്യയില്‍ മതപരിവര്‍ത്തനം അപൂര്‍വ്വമാണെന്ന് സര്‍വ്വേഫലം. രാജ്യത്ത് ഹിന്ദു മതം ഉപേക്ഷിക്കുന്നവരേക്കാള്‍ സ്വീകരിക്കുന്നവരാണ് കൂടുതലെന്ന് പ്യൂറി സെര്‍ച്ച് സെന്റര്‍ രാജ്യത്ത് മതങ്ങളെക്കുറിച്ച് നടത്തിയ സര്‍വ്വേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒരു സംഘം ആളുകള്‍ സ്വന്ത മതം വിട്ടു പോകുമ്പോള്‍ അതിനു പകരമായോ അതില്‍ കൂടുതലോ പേര്‍ ആ മതത്തിലേക്കു വരുന്നുണ്ട്. അതനുസരിച്ച് 0.7 ശതമാനം ആളുകള്‍ ഹിന്ദു മതം ഉപേക്ഷിച്ചപ്പോള്‍ 0.8 ശതമാനം പേര്‍ ഹിന്ദു മതത്തിലേക്ക് പുതുതായി വന്നിട്ടുണ്ടെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്.
ഇന്ത്യയില്‍ മതപരിവര്‍ത്തനം അപൂര്‍വ്വമാണെന്നും മതപരിവര്‍ത്തനത്തിലൂടെ രാജ്യത്ത് ഒരു മതവിഭാഗവും വളരുന്നില്ലെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. 0.3 ഇന്ത്യക്കാര്‍ മുസ്ളീം മതം ഉപേക്ഷിക്കുമ്പോള്‍ 0.3 ശതമാനം ഇന്ത്യക്കാര്‍ മുസ്ളീം മതത്തിലേക്കു ചേരുന്നു.
ക്രിസ്ത്യന്‍ വിഭാഗത്തില്‍ മതപരിവര്‍ത്തനം അല്‍പം കൂടുതലായി കാണപ്പെടുന്നുണ്ട്. 0.4 ശതമാനം പേര്‍ ക്രിസ്തു മതത്തിലേക്ക് പുതുതായി ചേര്‍ന്നപ്പോള്‍ 0.1 ശതമാനം പേര്‍ മാത്രമാണ് ക്രിസ്തു മതം ഉപേക്ഷിച്ചത്.
സിഖു മതത്തില്‍ 0.1 ശതമാനം പേര്‍ വരുകയും അത്രയും പേര്‍ വിട്ടു പോകയും ചെയ്തു. ജൈനമതത്തിലേക്കു ആരും വന്നിട്ടില്ല. എന്നാല്‍ 0.1 ശതമാനം പേര്‍ മതം ഉപേക്ഷിക്കുന്നുണ്ട്.
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

