യിസ്രായേലില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 181 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍

യിസ്രായേലില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 181 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍

Breaking News West Asia

യിസ്രായേലില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 181 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍

യെരുശലേം: 2025-ല്‍ യിസ്രായേലില്‍ ക്രൈസ്തവര്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നേരെ നടന്നത് 181 ആക്രമണങ്ങളാണെന്ന് മതസ്വാതന്ത്ര്യ ഡേറ്റാ സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രൈസ്തവ വിരുദ്ധതയുമായി ബന്ധപ്പെട്ടു രേഖപ്പെടുത്തിയ കേസുകളില്‍ 60 ശതമാനവും തുപ്പിക്കൊണ്ടുള്ള അവഹേളന സംഭവങ്ങളാണ്.

ഇത്തരത്തില്‍ മാത്രം 109 സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

18 ശതമാനം ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍, അധിക്ഷേപം, ഭീഷണി, ആക്രോശം എന്നിവയാണ്. ഇത്തരത്തില്‍ 32 സംഭവങ്ങള്‍ ഉണ്ടായി.

ആകെ രേഖപ്പെടുത്തിയിരിക്കുന്നതില്‍ 12 ശതമാനം ക്രൈസ്തവ വിരുദ്ധ ആക്രമണവും നശിപ്പിക്കലും ക്രിസ്തീയ സ്ഥാപനങ്ങള്‍ കേടുപാടുകള്‍ വരുത്തലും ഉള്‍പ്പെടുന്നു.

ഇത്തരത്തില്‍ 22 സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.