ഇസ്ളാമിലേക്കു മാറാന്‍ വിസമ്മതിച്ചതിന് കോംഗോയില്‍ 84 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി
വടക്കു കിഴക്കന്‍ ഡെമോക്രാര്റിക് റിപ്പബ്ളിക്ക് ഓഫ് കോംഗോയില്‍ (ഡിആര്‍സി) നടന്ന ഇസ്ളാമിക തീവ്രവാദികളുടെ സായുധ ആക്രമണങ്ങളില്‍ 84 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.
മെയ് 5-ന് വടക്കന്‍ കിവു, ഇറ്റൂരി പ്രവിശ്യകളുടെ അതിര്‍ത്തിയിലുള്ള ബെനി പ്രദേശത്ത് ഇസ്ളാമിക് സ്റ്റേറ്റ് സെന്‍ട്രല്‍ ആഫ്രിക്ക പ്രവിശ്യയിലെ ഇസ്ളാര്‍ പോരാളികള്‍ നടത്തിയ ആക്രമണങ്ങളില്‍ 60 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്.
ഇസ്ളാമിലേക്കുള്ള മത പരിവര്‍ത്തനമോ, ദിമ്മി പദവിയോ അംഗീകരിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യാനികളെ കീഗാള ജനതയായി വിശേഷിപ്പിക്കാന്‍ ഐഎസ് പ്രചാരണം നടത്തിയിരുന്നു.
ഇസ്ളാമിക തീവ്രവാദി സംഘടനകള്‍ സോഷ്യല്‍ മീഡിയ ചാനലുകലില്‍ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയില്‍ സ്വമേധയാ കീഴടങ്ങുകയോ അപമാനകരമായി ജിസ്യ ചെയ്താല്‍ മാത്രമേ കുരിശുകാര്‍ക്ക് നിലനില്‍ക്കാന്‍ കഴിയു എന്ന് പ്രഖ്യാപിച്ചു.
രണ്ടു ദിവസത്തിനുശേഷം ബെനിയില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ 15 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു.
മെയ് 10-ന് ഞായറാഴ്ച ഇറ്റൂരിയിലെ മകുറു ഗ്രാമത്തില്‍ 9 ക്രൈസ്തവര്‍ കൂടി കൊല്ലപ്പെട്ടു. 6 പേരെ തട്ടിക്കൊണ്ടു പോയി.
ഇസ്ളാമിലേക്കു പരിവര്‍ത്തനം ചെയ്യുകയോ അല്ലെങ്കില്‍ തീവ്രവാദികള്‍ക്ക് നികുതി നല്‍കുകയോ ചെയ്തില്ലെങ്കില്‍ കൂട്ടക്കൊലയാണ് നടത്തുക.

