സിറിയയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കു നേരെ വ്യാപക ആക്രമണം
അഫ്രിന്‍ റീജന്‍ : സിറിയയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെ തുര്‍ക്കി നിയന്ത്രണ സേനയുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. അഫ്രിന്‍ റീജണിലെ കുര്‍ദ്ദിഷ് മേഖലയിലാണ് ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നത്.
സിറിയന്‍ ഡെമോക്രാറ്റിക് സേനയും തുര്‍ക്കിയിലെ മതമൌലിക വാദികളുടെ നിയന്ത്രണത്തിലുള്ള സേനയും തമ്മിലുള്ള യുദ്ധത്തിനിടയിലാണ് ജനം ആക്രമണത്തിനിരയാകുന്നത്. മേഖലയിലെ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവരും യെസീദികളും ഒരുപോലെ പീഢനങ്ങള്‍ നേരിടുന്നു. ഇരുവരേയും ഒരേ നിലവാരത്തിലാണ് ഇസ്ളാമിക മതമൌലിക വാദികള്‍ കാണുന്നത്.
ബോംബു സ്ഫോടനങ്ങളിലും വെടിവെയ്പിലുമായി നിരവധി പേര്‍ കൊല്ലപ്പെട്ടു. വീടുകളും വ്യാപാര സ്ഥാപനങ്ങളും, ആരാധനാലയങ്ങളും നശിപ്പിക്കപ്പെട്ടു. ജീവിക്കാനായി ജനം കണ്ണുനീരോടെ നിലവിളിക്കുന്ന രംഗമാണ് അഫ്രിനില്‍ കാണുന്നതെന്ന് അഫ്രിനിലെയും കൊബാനിയിലെയും ചര്‍ച്ചുകളുടെ നേതൃത്വം വഹിക്കുന്ന പാസ്റ്റര്‍ ഹക്കിം അലി ഇസ്മായില്‍ പറഞ്ഞു.
തുര്‍ക്കി എയര്‍ സ്ട്രൈക്ക് ആക്രമണങ്ങളില്‍ അഫ്രിന്‍ തകര്‍ന്നു തരിപ്പണമായെന്നു പാസ്റ്റര്‍ ഹക്കിം ലോക ക്രൈസ്തവ നേതാക്കള്‍ക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. ഇവിടെ ജീവിക്കാന്‍ പ്രയാസകരമാണ്, അപകടകരമായ സ്ഥിതി വിശേഷമാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.
ആഫ്രിന്‍ ഏരിയായില്‍ 250-തിലധികം ക്രൈസ്തവ കുടുംബംങ്ങള്‍ താമസിക്കുന്നുണ്ട്. തികച്ചും ഒറ്റപ്പെട്ട സ്ഥലമായി ഇവിടം മാറിക്കഴിഞ്ഞു. സഭാ ആരാധനകളും, മിഷന്‍ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ കഴിയുന്നില്ല. ജനം ഭീതിയോടെയാണ് കഴിയുന്നത്. ഉറങ്ങുവാന്‍ കഴിയുന്നില്ല. വേണ്ട രീതിയില്‍ ഭക്ഷണവും വെള്ളവും കിട്ടുന്നില്ല. ക്രൈസ്തവരുടെ ദുരിതത്തെ ഓര്‍ത്തു ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

