മഹാരാഷ്ട്രയില്‍ 5 മാസത്തിനവിടെ 10,000 ശിശു മരണം

Breaking News India Top News

മഹാരാഷ്ട്രയില്‍ 5 മാസത്തിനവിടെ 10,000 ശിശു മരണം
മൂംബൈ: മഹാരാഷ്ട്രയില്‍ 5 മാസത്തിനിടെ പോഷകാഹാരക്കുറവുമൂലം മരിച്ചത് പതിനായിരത്തോളം കുട്ടികളെന്ന് റിപ്പോര്‍ട്ട്.

 

ഏപ്രില്‍ ‍-ആഗസ്റ്റ് കാലയളിവില്‍ അഞ്ചു വയസുവരെയുള്ള 9563 കുട്ടികള്‍ മരിച്ചെന്നാണ് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്.

 

ആദിവാസി മേഖലകളിലും, കാര്‍ഷിക ആത്മഹത്യ തുടരുന്ന വിദര്‍ഭ മേഖലയിലുമാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത്.

2015-16-ല്‍ സംസ്ഥാനത്ത് അഞ്ചു വയസില്‍ താഴെയുള്ള 21,985 കുട്ടികളാണ് മരിച്ചത്.

2015-16-ല്‍ ശിശു മരണ നിരക്ക് 11 ആയിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ചു മാസത്തില്‍ ഇത് 12 ആയി. ഗ്രാമീണ മേഖലയില്‍ ശിശു മരണ നിരക്ക് 13.5 ആണ്.

Leave a Reply

Your email address will not be published.