യിസ്രായേല്‍ സൈന്യം ഹോളി സെപെല്‍ക്വര്‍ പള്ളിയില്‍ ക്രിസ്ത്യാനികളെ ആക്രമിച്ചു
യെരുശലേം: യേശുവിന്റെ കുരിശു മരണത്തിനും സംസ്ക്കാരത്തിനും പുനരുത്ഥാനത്തിനും സാക്ഷിയായ സ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന കിഴക്കന്‍ യെരുശലേമിലെ പഴയ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഹോളി സെപെല്‍ക്വര്‍ പള്ളിയില്‍ ആരാധനയ്ക്കായി കടന്നുവന്ന ക്രിസ്ത്യാനികളെ യിസ്രായേല്‍ സൈന്യം ആക്രമിച്ചതായി റിപ്പോര്‍ട്ട്.
പലസ്തീന്‍ ക്രിസ്ത്യാനികള്‍ക്ക് ഈസ്റ്റര്‍ ആഘോഷങ്ങള്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. കാരണം പലസ്തീന്‍ ക്രിസ്ത്യാനികള്‍ യെരുശലേമില്‍ പ്രവേശിക്കുന്നതില്‍നിന്ന് യിസ്രായേല്‍ സൈന്യം വിലക്കിയിരുന്നു.
വിശുദ്ധ വാരത്തില്‍ ശനിയാഴ്ച പള്ളിയില്‍ സന്ദര്‍ശനത്തിനെത്തിയ പലസ്തീന്‍ ക്രിസ്ത്യാനികളെ യിസ്രായേല്‍ സൈനിക ഉദ്യോഗസ്ഥര്‍ തടയുകയും അവരെ മടക്കിഅയയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ആക്രോശിക്കുകയും ചെയ്തതായി ചിത്രീകരിച്ച വീഡിയോ പ്രചരിക്കുന്നുണ്ട്.
വിശുദ്ധ ശനിയാഴ്ച ആചരിക്കുന്നതിനായി എത്തിയ സന്ദര്‍ശകരെയും ആരാധകരെയും യിസ്രായേലി ഉദ്യോഗസ്ഥര്‍ പള്ളിയില്‍നിന്നും ബലമായി ഒഴിപ്പിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു.
പള്ളി സന്ദര്‍ശിക്കാന്‍ പ്രത്യേകം അനുമതി ലഭിച്ചവര്‍ പോലും ആക്രമണത്തിനിരയായി. നിരവധി പലസ്തീനികളെ കസ്റ്റഡിയിലെടുത്തു.

