സിംബാബ്വേയില്‍ ഇ-പാപ്പ് കഞ്ഞി 32000 ത്തിലധികം പേര്‍ക്ക് വിശപ്പ് മാറ്റി

സിംബാബ്വേയില്‍ ഇ-പാപ്പ് കഞ്ഞി 32000 ത്തിലധികം പേര്‍ക്ക് വിശപ്പ് മാറ്റി

Asia Breaking News Global

സിംബാബ്വേയില്‍ ഇ-പാപ്പ് കഞ്ഞി 32000 ത്തിലധികം പേര്‍ക്ക് വിശപ്പ് മാറ്റി

അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ബര്‍ണബാസ് എയ്ഡിന്റെ ഏറ്റവും പുതിയ പോഷക സമ്പുഷ്ടമായ ഇ-പാപ്പ് കഞ്ഞി സിംബാബ്വേയിലേക്ക് എത്തിച്ചത് 32000ത്തിലധികം വിശക്കുന്ന ക്രിസ്ത്യന്‍ ജീവിതങ്ങളിലേക്ക് വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാക്കിയ ഒരു പ്രത്യേക ചോളം അധിഷ്ഠിത കഞ്ഞിയായ ഇ-പാപ്പ് 33 ടണ്‍ കയറ്റുമതി ചെയ്തത് 130 ചര്‍ച്ചുകളിലൂടെ വിതരണം ചെയ്തു.

32,648 പേര്‍ക്ക് ആഴ്ചയില്‍ അഞ്ച് തവണ വീതം രണ്ടു മാസത്തേക്ക് ഇ-പാപ്പ് നല്‍കി. പോഷകക്കുറവുള്ള, ഭക്ഷണക്രമം മൂലമുണ്ടാകുന്ന രോഗങ്ങള്‍ ഭേദമാക്കാന്‍ രണ്ട് മാസത്തെ ദൈനംദിന ഇ-പോപ്പ് മതിയാകും.

ഗുണഭോക്താക്കളായവര്‍ വളരെയധികം ആശ്വാസത്തോടെയും നന്ദിയോടെയും ഇ-പാപ്പിനെ സ്വീകരിച്ചു. വര്‍ഷങ്ങളായി സിംബാബ്വേ വരള്‍ച്ചയുടെ പിടിയിലമര്‍ന്ന് ദുരിതം അനുഭവിക്കുന്ന വേളയിലാണ് അവര്‍ക്ക് ആശ്വാസമായി ജീവന്‍ നിലനിര്‍ത്താന്‍ ഉതകുന്ന ലക്ഷു ഭക്ഷണം അനുഗ്രഹമായത്.

പണപ്പെരുപ്പം മൂലം സമ്പദ് വ്യവസ്ഥ തകര്‍ന്നു. ഭക്ഷണം വാങ്ങാന്‍ പോലും പലര്‍ക്കും പണം ഇല്ലാതായി. തല്‍ഫലമായി രാജ്യത്തെ 600,000 ത്തിലധികം കുട്ടികള്‍ കടുത്ത ഭക്ഷ്യ ദാരിദ്ര്യത്തില്‍ കഴിയുകയായിരുന്നു.

ഭക്ഷണ ക്രമത്തില്‍ ഇ-പാപ്പ് ഉള്‍പ്പെടുത്തിയശേഷം കുട്ടികളില്‍ വന്‍ മാറ്റങ്ങളുണ്ടായി. ക്ഷീണിത അവസ്ഥയില്‍നിന്നും ആരോഗ്യമുള്ളവരായിത്തീര്‍ന്നു എന്നാണ് ഭക്ഷണ കിറ്റ് വിതരണത്തിനു വേദി ഒരുക്കിയ ചര്‍ച്ചുകളിലെ ശുശ്രൂഷകര്‍ സാക്ഷീകരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.