മതപരിവര്‍ത്തന നിരോധന നിയമങ്ങളെക്കുറിച്ചുള്ള പരാതികള്‍: സുപ്രീം കോടതി വാദം കേട്ടു

മതപരിവര്‍ത്തന നിരോധന നിയമങ്ങളെക്കുറിച്ചുള്ള പരാതികള്‍: സുപ്രീം കോടതി വാദം കേട്ടു

Breaking News India

മതപരിവര്‍ത്തന നിരോധന നിയമങ്ങളെക്കുറിച്ചുള്ള പരാതികള്‍: സുപ്രീം കോടതി വാദം കേട്ടു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനായി മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ അടിയന്തിര ആശ്വാസം തേടിയുള്ള ഒരു അപ്പീല്‍ ഇന്ത്യയുടെ സുപ്രീം കോടതി ഏപ്രില്‍ 16-ന് കേട്ടു.

ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ നിലവിലുള്ള മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളെ ചോദ്യം ചെയ്ത് ഒട്ടനവധി ഹര്‍ജികകള്‍ കോടതിയില്‍ ലഭിച്ചു.

മൂന്നാം കക്ഷി പരാതികളും കഠിനമായ ശിക്ഷകളും അനുഭവിക്കുന്ന ഉത്തര്‍പ്രദേശ് മതപിരവര്‍ത്തന വിരുദ്ധ നിയമത്തിലെ 2024-ലെ ഭേദഗതിയെ അഭിഭാഷക ഗ്രൂപ്പായ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (സിജെപി) നേതൃത്വത്തിലുള്ള ഒരു കൂട്ടം അഭിഭാഷകര്‍ ചോദ്യം ചെയ്തു.

2020 ഡിസംബര്‍ മുതല്‍ നിലനില്‍ക്കുന്ന വിഷയങ്ങളില്‍ നേരത്തെ വാദം കേള്‍ക്കണമെന്ന അപേക്ഷയും യു.പി, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ പാസ്സാക്കിയ മതപരിവര്‍ത്തന നിയമങ്ങളെ ചോദ്യം ചെയ്ത് ഇടക്കാല ആശ്വാസം തേടുന്ന മറ്റൊരു അപേക്ഷയും ഛത്തീസ്ഗഢ്, ഘുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക എന്നിവിടങ്ങളില്‍ പാസ്സാക്കിയ സമാനമായ നിയമങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ഭേദഗതി ചെയ്ത അപേക്ഷകളും അടിസ്ഥാനമാക്കിയാണ് മതപരിവര്‍ത്തന വിരുദ്ധ ഹര്‍ജികളില്‍ വാദം കേട്ടത്.

2020 ഡിസംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയാണ് ഈ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ മുതിര്‍ന്നവരുടെ സ്വകാര്യത, സ്വാതന്ത്ര്യം, സ്വയംഭരണം എന്നിവയെ ബാധിക്കുന്നതിനാല്‍ അവയെ ചോദ്യം ചെയ്താണ് ഈ ഹര്‍ജികള്‍ സമര്‍പ്പിച്ചതെന്ന് സിജെപി അതിന്റെ വെബ്സൈറ്റില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.