ചൈനയില്‍ 400 ചര്‍ച്ചുകള്‍ അടച്ചുപൂട്ടുകയോ പൊളിക്കുകയോ ചെയ്തു

ചൈനയില്‍ 400 ചര്‍ച്ചുകള്‍ അടച്ചുപൂട്ടുകയോ പൊളിക്കുകയോ ചെയ്തു

Breaking News Top News

ചൈനയില്‍ 400 ചര്‍ച്ചുകള്‍ അടച്ചുപൂട്ടുകയോ പൊളിക്കുകയോ ചെയ്തു
ബീജിംങ്: ചൈനയില്‍ ക്രൈസ്തവര്‍ക്കെതിരായി അടിച്ചമര്‍ത്തലുകള്‍ തുടരുന്നതിനിടയില്‍ ഏകദേശം 400-ഓളം ചര്‍ച്ചുകള്‍ അടച്ചിടുകയോ പൊളിച്ചു കളയുകയോ ചെയ്തതായി റിപ്പോര്‍ട്ട്.

ജിയാങ്ഷിപ്രവിശ്യയില്‍ മാത്രമാണ് ഇത്രയും ചര്‍ച്ചുകള്‍ക്ക് നാശനഷ്ടമുണ്ടായത്. ത്രീ സെല്‍ഫ് ചര്‍ച്ചുകളും, ഹൌസ് ചര്‍ച്ചുകളും ഇതില്‍പ്പെടും.

യുഗാന്‍ കൌണ്ടിയിലെ ക്രൈസ്തവരെപ്പറ്റി പഠിക്കുവാനും അവരെ തിരിച്ചറിയുവാനുമായി ഒരു വലിയ ടീം തന്നെ സര്‍ക്കാര്‍ രൂപീകരിച്ചു കഴിഞ്ഞതായി ഒരു പാസ്റ്റര്‍ പറഞ്ഞു. ചര്‍ച്ചുകളുടെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശ് നിര്‍ബന്ധമായും ഇളക്കി മാറ്റുന്നു.

ഇതിനു കാരണം ആളുകള്‍ക്ക് ഇത് ഒരു ക്രൈസ്തവ ആരാധനാലയമായി തോന്നരുത് എന്ന ഉദ്ദേശ്യമാണുള്ളത്. പലപ്പോഴും തോക്കുകളും മറ്റുമായി സര്‍വ്വ സന്നാഹങ്ങളോടെയാണ് ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കാനായി അധികാരികളും പോലീസും എത്തുന്നത്.

വിശ്വാസികള്‍ക്ക് ഒന്നും പ്രതിരോധിക്കുവാനോ എതിര്‍ക്കുവാനോ കഴിയാതെ വരുന്നു പാസ്റ്റര്‍ പറഞ്ഞു.