ഇന്ത്യയിലെ 100 സമ്പന്നരുടെ കൈകളിലുള്ളത് 70 ശതമാനം ജനങ്ങളുടെ സമ്പത്ത്

Breaking News India

ഇന്ത്യയിലെ 100 സമ്പന്നരുടെ കൈകളിലുള്ളത് 70 ശതമാനം ജനങ്ങളുടെ സമ്പത്ത്
ന്യൂഡെല്‍ഹി: ഇന്ത്യയിലെ 100 സമ്പന്നര്‍ കൈവശം വെച്ചിരിക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ താഴെത്തട്ടിലുള്ള 70 ശതമാനത്തിന്റെ സമ്പത്തിനേക്കാള്‍ കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്.

 

അതായത് 87 കോടി ആളുകളുടെ സമ്പത്താണ് സമ്പന്നരുടെ കൈവശമുള്ളത്. ഇതില്‍ മുകേഷ് അമ്പാനിയുടെ സ്വന്തം സമ്പത്ത് മാത്രം കണക്കാക്കിയാല്‍ ജനസംഖ്യയുടെ 25 ശതമാനം ജനങ്ങളുടെയും സമ്പത്തിലും കൂടുതലാണ്.

 

രജ്യത്തെ സമ്പത്തിന്റെ വിതരണത്തിലെ രൂക്ഷമായ ഏറ്റക്കുറച്ചില്‍ വ്യക്തമാകുന്ന കണക്കുകള്‍ ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് 2015 ആണ് പുറത്തു വിട്ടത്. ഇന്തയിലെ ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന അതിസമ്പന്നരാണ് രാജ്യത്തെ സമ്പത്തിന്റെ പകുതിയില്‍ കൂടുതലും കൈവശം വെച്ചിരിക്കുന്നത്.

 

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷം ആദ്യമായാണ് ഈ നിലയിലുള്ള കണക്കുകള്‍ എത്തിയത്. ഈ അതി സമ്പന്നര്‍ 2015-ല്‍ കൈവശം വെച്ചത് രാജ്യത്തെ ആകെ സമ്പത്തിന്റെ 53 ശതമാനമാണ്. 2014-ല്‍ ഇത് 49 ശതമനമായിരുന്നു.

4 thoughts on “ഇന്ത്യയിലെ 100 സമ്പന്നരുടെ കൈകളിലുള്ളത് 70 ശതമാനം ജനങ്ങളുടെ സമ്പത്ത്

  1. Propecia Latente Is Keflex Like Penicellin Levothyroxine Online Canada Cialis Generico 20 Mg Cheapest Price For Viagra Acheter Cialis Ligne France

Leave a Reply

Your email address will not be published.