കെനിയയില്‍ രണ്ടു ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി

Breaking News Global

കെനിയയില്‍ രണ്ടു ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി
നെയ്റോബി: കെനിയയില്‍ തീവ്രവാദികള്‍ വാഹനം തടഞ്ഞു നിര്‍ത്തി രണ്ടു ക്രൈസ്തവരെ കൊലപ്പെടുത്തി. ഡിസംബര്‍ 21-ന് ബസില്‍ അയാത്ര ചെയ്ത ക്രൈസ്തവനെയും ട്രക്കില്‍ സഞ്ചരിച്ചിരുന്ന ക്രൈസ്തവനെയുമാണ് വെടിവെച്ചു കൊന്നത്.

 

നെയ്റോബിയില്‍നിന്നും മണ്ടേരയിലേക്കു യാത്ര പോകുകയാരിരുന്ന ബസ് എല്‍വാക്ക് ഗ്രാ‍മത്തിനടുത്ത് എത്തിയപ്പോള്‍ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ അല്‍ ഷബാബ് എന്ന സംഘടനയിലെ തോക്കുധാരികളായ ഏതാനും ചില തീവ്രവാദികള്‍ തടഞ്ഞു നിര്‍ത്തി. ഈ സമയം ബസില്‍ നൂറോളം യാത്രക്കാരുണ്ടായിരുന്നു.

 

എല്ലാവരേയും പുറത്തേക്കു വിളിച്ചിറക്കി, ഇതില്‍ ക്രൈസ്തവരെ പ്രത്യേകം മാറ്റി നിര്‍ത്താന്‍ ശ്രമം നടത്തി. ബസില്‍ ഉണ്ടായിരുന്ന 4 ക്രൈസ്തവരെ (ഒരു സ്ത്രീ ഉള്‍പ്പെടെ) മുസ്ലീങ്ങളായ യാത്രക്കാര്‍ , മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കുന്ന തുണി നല്‍കി സഹായിച്ചു. മറ്റു പുരുഷന്മാരെ മുസ്ലീങ്ങളാണെന്നും തീവ്രവാദികള്‍ക്കു പരിചയപ്പെടുത്തി.

 

ഈ സമയം യാത്രക്കാരുടെ ഇടയില്‍നിന്നും ഒരു ക്രൈസ്തവന്‍ ഓടി രക്ഷപെടാന്‍ ശ്രമം നടത്തിയപ്പോള്‍ തീവ്രവാദികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. മേഷക ഒവിനോയാണ് കൊല്ലപ്പെട്ടയാള്‍ . മറ്റു മൂന്നു പേര്‍ക്കും പരിക്കേല്‍ക്കുകയുണ്ടായി. ഇതേ റൂട്ടില്‍ത്തന്നെ യാത്ര വന്ന ഒരു ട്രക്ക് തീവ്രവാദികള്‍ തടഞ്ഞു നിര്‍ത്തി ക്രിസ്ത്യാനിയാണോ എന്നറിയാനായി ഇസ്ലാമിക വിശ്വാസ സംഹിത ഉരുവിടാനായി ആവശ്യപ്പെട്ടു.

 

പതറിപ്പോയ കണ്ടക്ടറെ വെടിവെച്ചുകൊന്നു. വടക്കു കിഴക്കന്‍ കെനിയയിലെ വിവിധ സ്ഥലങ്ങളില്‍ ഇതുപോലെ തീവ്രവാദികള്‍ സമാനമായ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. ക്രൈസ്തവര്‍ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്.

3 thoughts on “കെനിയയില്‍ രണ്ടു ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി

  1. Hello! I could have sworn I’ve been to this site before but after browsing through some of the post I realized it’s new to me. Anyways, I’m definitely happy I found it and I’ll be bookmarking and checking back frequently!|

Leave a Reply

Your email address will not be published.