തകര്‍ക്കപ്പെട്ട ക്രൈസ്തവ ആരാധനാലയങ്ങള്‍ പുതുക്കിപ്പണിയും: ഈജിപ്റ്റ് പ്രസിഡന്റ്
കെയ്റോ: ഈജിപ്റ്റില്‍ വിവിധ സ്ഥലങ്ങളില്‍ വ്യാപകമായി തകര്‍ക്കപ്പെട്ട ക്രൈസ്തവ ആരാധനാലയങ്ങള്‍ പുനരുജ്ജീവിപ്പിക്കുമെന്ന് ഈജിപ്റ്റ് പ്രസിഡന്റ് അബ്ദെല്‍ ഫട്ടാ അല്‍ – സിസി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഈജിപ്റ്റില്‍ 65 ആരാധനാലയങ്ങള്‍ , ക്രിസ്ത്യന്‍ പുസ്തക ശാലകള്‍ , ക്രൈസ്തവരുടെ നൂറുകണക്കിനു ഭവനങ്ങള്‍ , സ്ഥാപനങ്ങള്‍ , സ്ക്കൂളുകള്‍ എന്നിവ മുസ്ലീങ്ങളുടെ സംഘടിത ആക്രമണങ്ങളില്‍ തകര്‍ക്കപ്പെടുകയുണ്ടായി.
2013-ല്‍ ഈജിപ്റ്റ് പ്രസിഡന്റായിരുന്ന മിര്‍സി പുറത്താക്കപ്പെട്ടതിനോടനുബന്ധിച്ചു നടന്ന വിവിധ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് പ്രക്ഷോഭകര്‍ ക്രൈസ്തവര്‍ക്കെതിരെ വ്യപകമായ അക്രമങ്ങള്‍ നടത്തിയത്. 2016-ല്‍ ക്രൈസ്തവരുടെ നഷ്ടപ്പെട്ട ആരാധനാലയങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടകുമെന്ന് പ്രസിഡന്റ് പറഞ്ഞു. “ദൈവം നമ്മെ വ്യത്യസ്തരായി സൃഷ്ടിച്ചു.
മതം, ഭാഷ, നിറം, സ്വഭാവം, പരമ്പര്യം തുടങ്ങിയവ വ്യത്യസ്തമാണെങ്കിലും നാം ഒന്നാണ്”.ക്രൈസ്തവര്‍ക്ക് രാജ്യത്ത് എല്ലവിധ സംരക്ഷണവും നീതിയും നടപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റിന്റെ പ്രസ്താവന വന്നതിനെത്തുടര്‍ന്ന് രാജ്യത്തെ ക്രൈസ്തവര്‍ സന്തുഷ്ടരാണ്.
ന്യൂനപക്ഷമായ ക്രൈസ്തവര്‍ പലവിധ പീഢനങ്ങളെ അതിജീവിച്ചാണ് ഈജിപ്റ്റില്‍ കഴിയുന്നത്.

