ബ്രദർ എബ്രഹാം ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് അഹമ്മദി സഭ അംഗവും, പത്തനംതിട്ട റാന്നി സ്വദേശിയുമായ ബ്രദർ എബ്രഹാം ഫിലിപ്പ് (സാബു – അബ്ബാസിയ) ഫെബ്രുവരി 21 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഏകദേശം ഒന്നര മാസം മുൻപ് സ്ട്രോക്ക് വന്നതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കുവൈറ്റ് അദാൻ ഹോസ്പിറ്റൽ തീവ്ര പരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ആയിരുന്നു.
ബ്രദർ എബ്രഹാം ഫിലിപ്പിനെ ഹോസ്പിറ്റലിൽ പരിചരിക്കുവാൻ വേണ്ടി ഭാര്യ ഏകദേശം ഒന്നര മാസത്തെ അവധി എടുത്ത ശേഷം ഫെബ്രുവരി 22 ഞാറാഴ്ച്ച തിരികെ ജോലിയിൽ പ്രവേശിക്കുവാൻ ഇരിക്കവേയാണ് ബ്രദർ എബ്രഹാം ഫിലിപ്പിന്റെ വേർപാട് സംഭവിച്ചത്.
കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

