ഏക മകളെ വളര്‍ത്താന്‍ മാതാവ് പുരുഷനായി ജീവിച്ചത് 43 വര്‍ഷം
കെയ്റോ: ലോകത്ത് ഒരു പെറ്റമ്മ പോലും തന്റെ മകള്‍ക്കുവേണ്ടി ഇതുപോലൊരു ത്യാഗം ചെയ്തതായി നമ്മളാരും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.
എന്നാല്‍ ഈജിപ്റ്റില്‍നിന്നൊരു വാര്‍ത്ത കേട്ട് ലോകം ആ മാതാവിനെ ഇപ്പോള്‍ ആദരിക്കുകയും സ്നേഹിക്കുകയുമാണ്. കെയ്റോയിലെ ലക്സര്‍ സ്വദേശിനിയായ സിസ അബുദാഹ് വിവാഹിതയായശേഷം തന്റെ ഭര്‍ത്താവ് മരിച്ചുപോയി. ആ സമയം താന്‍ ഗര്‍ഭിണിയായിരുന്നു. അപ്പോള്‍ പ്രായം 21 വയസ്സ് മാത്രം.
ഈ അവസ്ഥയില്‍ താന്‍ പതറിയില്ല. മറ്റുള്ളവരുടെ ആശ്രിതയായി ജീവിക്കുവാനും തയ്യാറായില്ല. സ്ത്രീ എന്ന നിലയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാകുമെന്നു മനസ്സിലായി. സിസ മകളുടെ ജനനത്തിനുശേഷം ലൂസായ വസ്ത്രം ധരിച്ചുകൊണ്ടു മകളുമായി മറ്റൊരു ഗ്രാമത്തിലേക്കു യാത്ര തിരിച്ചു.
അവിടെ പുരുഷന്മാരെപ്പോലെ ജോലി ചെയ്തു ജിവിച്ചു. ഇഷ്ടിക ഉണ്ടാക്കുന്ന പണിയും, സിമന്റ് ചാക്ക് കൊണ്ടുപോകുന്ന ജോലിയും, കെട്ടിടനിര്‍മ്മാണ ജോലിയും ഒടുവിലായി ചെരുപ്പുകുത്തിയായുമൊക്കെ ജോലി ചെയ്തു. അപ്പോഴും സഹപ്രവര്‍ത്തകര്‍ സിസ ഒരു സ്ത്രീയാണെന്നുള്ള വിവരം അറിഞ്ഞിരുന്നില്ല. അങ്ങനെ 43 വര്‍ഷം പിന്നിട്ടു. ഈ വിവരം പുറത്തറിഞ്ഞതോടെ വിവിധയിടങ്ങളില്‍നിന്നും അഭിനന്ദന പ്രവാഹങ്ങള്‍ ഉണ്ടായി.
മാതൃകാ മാതാവിനുള്ള അവാര്‍ഡും 64 കാരിയായ സിസയെ തേടിയെത്തി. സിസയുടെ മകള്‍ ഹൌദ വിവാഹിതയായി. ഭര്‍ത്താവ് ഏറനാളായി രോഗബാധിതനായി കിടക്കയിലാണ്. ഇവര്‍ക്ക് കുട്ടികളുമുണ്ട്. ഹൌദ തന്റെ മാതാവിന്റെ കഷ്ടപ്പാടുകള്‍ ഓരോന്നും ഓര്‍ക്കുന്നു.
എല്ലാ ദിവസവും എന്റെ മാതാവ് രാവിലെ 6 മണിക്ക് എന്നെയുംകൂട്ടി ലക്സര്‍ സ്റ്റേഷന്‍ പരിസരത്ത് ഷൂ പോളീഷ് പണിക്കായി പോകും. ഞാനും അമ്മയെ സഹായിക്കും. പകല്‍ വരുമാനം കിട്ടാവുന്ന എല്ലാ മാന്യമായ പണികളും ചെയ്യുമായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തില്‍ അമ്മ ഒരു താങ്ങായി കഴിയുന്നു.

