പഴയ ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് വാട്സാപ്പ്
2025 മുതല്‍ പഴയ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് വാട്സാപ്പ്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് ഒഎസിലോ അതിലും പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്നതോ ആയ മോഡലുകളില്‍ നിന്നുമാണ് ജനുവരി ഒന്നുമുതല്‍ വാട്സാപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ ഫീച്ചറുകള്‍ സപ്പോര്‍ട്ട് ചെയ്യാന്‍ പഴയ വേര്‍ഷനുകള്‍ക്ക് കഴിയാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വാട്സാപ്പിലേക്കുള്ള ആക്സസസ് നഷ്ടപ്പെടാന്‍ പോകുന്ന എല്ലാ സ്മാര്‍ട്ട് ഫോണുകളും ഏകദേശം 10 വര്‍ഷമെങ്കിലും പഴക്കമുള്ളതാണ്.
സാംസംഗിന്റെഗാലക്സി എസ്-3, എസ്-4 മിനി, നോട്ട് 2, മോട്ടറോളയുടെ മോട്ടോ ജി ഫസ്റ്റ് ജെനി, റേസര്‍ എച്ച്ഡി, മോട്ടോ ഇ-2014, സോണി എക്സ്പീരിയ എന്നിവയും വര്‍ഷങ്ങളായി സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം അവസാനിപ്പിച്ച എച്ച്ടിസി, എല്‍ജി എന്നിവയുടെ പേരുകളും ലിസ്റ്റിലുണ്ട്.
മെറ്റയുമായി യോജിപ്പിച്ചതിനുശേഷം നിരവധി ഫീച്ചറുകളാണ് വാട്സാപ്പ് അവതരിപ്പിച്ചത്. വാട്സാപ്പിനു പുറമേ ഇന്‍സ്റ്റഗ്രാം, ഫോസ്ബുക്ക് ആപ്പുകളും പഴയ ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് വേര്‍ഷനില്‍ ഗൂഗിള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

