കടലാസ് കപ്പുകളില്‍ ചായ കുടിയ്ക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്

കടലാസ് കപ്പുകളില്‍ ചായ കുടിയ്ക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്

Health

കടലാസ് കപ്പുകളില്‍ ചായ കുടിയ്ക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്
കടലാസ് കപ്പുകള്‍ അടുത്ത കാലത്തായി നമ്മുടെ ചായക്കടകളിലും സല്‍ക്കാരങ്ങളിലും ഒരു ഉപഭോഗവസ്തുവായി മാറിക്കഴിഞ്ഞു.

പ്രത്യേകിച്ച് കോവിഡ് സീസണായപ്പോള്‍ ഇരട്ടി ഉപയോഗങ്ങളാണ് ഇവ മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ചായയും കാപ്പിയും കുപ്പി ഗ്ളാസ്സില്‍നിന്നും കടലാസ് കപ്പുകളിലേക്കു മാറിക്കഴിഞ്ഞു.

കടലാസ് കപ്പുകളില്‍ ചൂടുള്ള പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നാണ് പഠനം പറയുന്നത്. ഇന്ത്യയിലെ ഇത്തരം പഠന കേന്ദ്രമായ ഐഐടിയിലെ അസി.

പ്രൊഫസറായ സുധ ഗോയലിന്റെ പഠനത്തിലാണ് ഇക്കാര്യം തെളിയിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കടലാസ് കപ്പുകളില്‍ 15 മിനിറ്റ് ചായയോ, കാപ്പിയോ ഒഴിച്ചുവെയ്ക്കുന്നു എന്നു കരുതുക.

കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത 25,000 മൈക്രോണ്‍ പലിപ്പത്തിലുള്ള പ്ളാസ്റ്റിക് ഘടകങ്ങള്‍ ചായയില്‍ ഈ സമയംകൊണ്ട് കലര്‍ന്നു കഴിയും.

ഒരാള്‍ ഒരു ദിവസം മൂന്നു നേരം കടലാസ് കപ്പുപയോഗിച്ച് ചൂടു പാനീയങ്ങള്‍ കുടിച്ചാല്‍ 75,000 മൈക്രോണ്‍ പലിപ്പത്തിലുള്ള പ്ളാസ്റ്റിക് ഘടകങ്ങളാണ് ഇത്തരത്തില്‍ കുടിക്കുന്ന ആളിന്റെ വയറ്റിലെത്തുക.