അബോര്‍ഷന്‍ കേന്ദ്രത്തിനെതിരായി പ്രാര്‍ത്ഥിച്ചതിനു കേസ്; സ്ത്രിക്ക് 13,000 പൌണ്ട് നഷ്ടപരിഹാരം
ഗര്‍ഭഛിദ്ര ക്ളിനിക്കിന്റെ ബഫര്‍ സോണിനുള്ളില്‍ നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചതിനു രണ്ടു തവണ തെറ്റായി അറസ്റ്റിലായ ഒരു ക്രിസ്ത്യന്‍ സ്ത്രീക്ക് യു.കെ.യിലെ വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസില്‍ നിന്ന് നഷ്ടപരിഹാരമായി 13,000 പൌണ്ട് ലഭിച്ചു.
ഇസബെല്‍ വോണ്‍ ഡപ്രൂഷ് തെറ്റായ അറസ്റ്റുകള്‍, തെറ്റായ തടവുകള്‍, ആക്രമണം, ഉദ്യോഗസ്ഥര്‍ തന്റെ വ്യക്തിത്വത്തിനെതിരായി പ്രവര്‍ത്തിച്ചു, മനുഷ്യാവകാശ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്ന് പോലീസ് സേനയുമായി ഒത്തു തീര്‍പ്പുണ്ടാക്കി.
2022 നവംബറില്‍ ബര്‍മിംഗ്ഹാമിലെ ഒരു ക്ളിനിക്കിനു ചുറ്റുമുള്ള ഒരു ബഫര്‍ സോണില്‍ നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചപ്പോള്‍ ഇസബെലിനെ ആദ്യമായി അറസ്റ്റു ചെയ്തു.
അത് 2023 ഫെബ്രുവരിയില്‍ ബര്‍മിംഗ്ഹാം മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തയാക്കുന്നതിനു മുമ്പ് അവരെ അറസ്റ്റു ചെയ്യുകയും വിചാരണ ചെയ്യുകയും ചെയ്തു.
കുറ്റവിമുക്തയാക്കപ്പെട്ട് ഏതാനും ആഴ്ചകള്‍ക്കുശേഷംഗര്‍ഭഛിദ്ര ക്ളിനിക്കിന്റെ ബഫര്‍ സോണിനുള്ളില്‍ നിശ്ശബ്ദയായി പ്രാര്‍ത്ഥിച്ചതിനു വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ആറ് പോലീസ് ഉദ്യോഗസ്ഥരായിരുന്നു അറസ്റ്റിനു പങ്കെടുത്തത്.
പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടതാണ് കുറ്റം എന്നു പോലീസ് പറഞ്ഞു. എന്നാല്‍ അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം എന്ന സംഘടനയുടെ സഹായത്തോടുകൂടി ഇസബെല്‍ പോലീസ് സേനയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതിനെത്തുടര്‍ന്നാണ് നഷ്ടപരിഹാര തുക അനുവദിച്ചത്.
നമ്മുടെ സംസ്ക്കാരം ക്രിസ്ത്യന്‍ ചിന്തകളും പ്രാര്‍ത്ഥനകളും സെന്‍സര്‍ഷിപ്പിന്റെ ഭീഷണിയില്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ കാഴ്ചപ്പാടുകളുടെ വൈവിധ്യത്തെ തടയുന്നതിലേക്ക് മാറുകയാണ്.
ഇസബെല്‍ പറഞ്ഞു. മൌന പ്രാര്‍ത്ഥന നിയമവിരുദ്ധമാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയ്ക്ക് ധിക്കാരപരവുമാണ്.
ഇന്ന് യു.കെ.യിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ചിന്തയുടെയും പ്രതിസന്ധി തുറന്നു കാട്ടുന്നു എന്നു സിഡിഎഫ് യു.കെ.യുടെ ലീഗല്‍ കൌണ്‍സില്‍ ജെറമിയ ഇഗുനു ബോള്‍ പറഞ്ഞു.