മികച്ച സേവനത്തിനു ജീവനക്കാരുടെ ചിരി അളക്കുന്ന എഐ സംവിധാനം

മികച്ച സേവനത്തിനു ജീവനക്കാരുടെ ചിരി അളക്കുന്ന എഐ സംവിധാനം

Asia

മികച്ച സേവനത്തിനു ജീവനക്കാരുടെ ചിരി അളക്കുന്ന എഐ സംവിധാനം

സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാന്‍ എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനൊരുങ്ങി ജപ്പാനിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല.

ജപ്പാനീസ് കമ്പനിയായ ഇന്‍സ്റ്റ വിആര്‍ വികസിപ്പിച്ചെടുത്ത മിസ്റ്റര്‍ സ്മൈല്‍ എന്ന എഐ സംവിധാനമാണ് ജീവനക്കാരെ അളക്കുന്നത്.

സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരുടെ പെരുമാറ്റം കൃത്യമായി റേറ്റ് ചെയ്യാന്‍ ഈ സംവിധാനത്തിനു സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഉപഭോക്താക്കളുമായി ഇടപെടുന്ന ജീവനക്കാരുടെ പെരുമാറ്റം, മുഖത്തെ ചിരി എന്നിവ നിരീക്ഷിക്കാന്‍ സംവിധാനത്തിനു കഴിയും.

സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ എയോണ്‍ ആണ് ഈ സംവിധാനം തങ്ങളുടെ സ്ഥാപനങ്ങളില്‍ ഉപയോഗിച്ചത്. ലോകത്താദ്യമായി ചിരി അളക്കുന്ന എഐ സംവിധാനം തങ്ങളാണ് ഉപയോഗിച്ചതെന്ന് എയോണ്‍ അവകാശപ്പെടുന്നു. ജപ്പാനില്‍ 240 സ്റ്റോറുകളാണ് എയോണിനുള്ളത്.

ഈ സംവിധാനത്തിലൂടെ ജീവനക്കാരുടെ ചിരി ഉറപ്പാക്കാനും ഉപഭോക്താക്കളെ പരമാവധി സംതൃപ്തരാക്കാനും സാധിക്കുമെന്നു കമ്പനി പറയുന്നു.

ഇതിനായി ആദ്യം 8 സ്റ്റോറുകളില്‍ ഏകദേശം 3400 ജോലിക്കാരുള്ള സ്ഥലങ്ങളില്‍ പരീക്ഷണം നടത്തി.

മൂന്നു മാസത്തിനിടെ ജോലിയില്‍ ജീവനക്കാരുടെ പെരുമാറ്റം 1.6 മടങ്ങ് വരെ മെച്ചപ്പെട്ടതായി കണ്ടെത്തി.

മുഖഭാവങ്ങള്‍, വോയ്സ് വോളിയം, ആശംസകളുടെ ടോണ്‍ എന്നിവയുള്‍പ്പെടെ 450 ലധികം ഘടകങ്ങള്‍ ഈ സംവിധാനം അളക്കും.