ആംബുലന്‍സ് സര്‍വ്വീസ്: 51 ശതമാനം ഡ്രൈവര്‍മാരും സൈറന്‍ ദുരുപയോഗം ചെയ്യുന്നു

ആംബുലന്‍സ് സര്‍വ്വീസ്: 51 ശതമാനം ഡ്രൈവര്‍മാരും സൈറന്‍ ദുരുപയോഗം ചെയ്യുന്നു

India

ആംബുലന്‍സ് സര്‍വ്വീസ്: 51 ശതമാനം ഡ്രൈവര്‍മാരും സൈറന്‍ ദുരുപയോഗം ചെയ്യുന്നു

ഹൈദരാബാദ് നഗരത്തിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സൈറന്‍ ദുരുപയോഗം ചെയ്യുന്നതായി ട്രാഫിക് പോലീസ്.

ഹൈദരാബാദ് ട്രാഫിക് പോലീസ് നടത്തിയ പഠനത്തില്‍ അടിയന്തിര സാഹചര്യങ്ങള്‍ക്ക് 49 ശതമാനം കേസുകളില്‍ മാത്രമാണ് സൈറണ്‍ ഉപയോഗിക്കുന്നതെന്നും പോലീസ് കണ്ടെത്തി.

ജൂലൈ 23 മുതല്‍ ജൂലൈ 27 വരെയുള്ള കാലയളവിലെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ പഠനം.

310 ആംബുലന്‍സുകളില്‍ നടത്തിയ പരിശോധനയില്‍ ആംബുലന്‍സ് സൈറനുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായും പഠനത്തില്‍ കണ്ടെത്തി.

പരിശോധിച്ച 310 ആംബുലന്‍സുകളില്‍ 152 എണ്ണം രോഗികളെ കൊണ്ടുപോകുന്നതായിരുന്നു.

20 എണ്ണം സാമ്പിള്‍ ശേഖരണത്തിനായി ഉപയോഗിച്ചു. മൃദദേഹങ്ങള്‍ മാറ്റാന്‍ 17 ആംബുലന്‍സുകള്‍ ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി.

121 ആംബുലന്‍സുകള്‍, അതായത് മൊത്തം 40 ശതമാനം ആംബുലന്‍സുകളും വ്യക്തമല്ലാത്ത കാരണങ്ങള്‍ക്കാണ് സൈറണ്‍ ഉപയോഗിക്കുന്നത് എന്നാണ് ഏറ്റവും പ്രസക്തമായ സ്ഥിതിവിവരണ കണക്ക്.

ആംബുലന്‍സ് സൈറനുകളുടെ ദുരുപയോഗം സംബന്ധിച്ച കണ്ടെത്തലുകളില്‍ പ്രതികരിക്കാന്‍ ഹൈദരാബാദ് പോലീസ് ആശുപത്രി മാനേജ്മെന്റ്, ആംബുലന്‍സ് ഡ്രൈവേഴ്സ് അസ്സോസിയേഷന്‍, ഡയഗ്നോസ്റ്റിക് ലബോറട്ടറികള്‍ എന്നിവയുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ആംബുലന്‍സുകളുടെ ഈ ദുരുപയോഗം മൂലം സ്ഥിരം യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പോലീസ് പഠനങ്ങളില്‍ വിലയിരുത്തി.

ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പു നല്‍കി.