ദൈവത്തെ പ്രീതിപ്പെടുത്താനായി വ്രതം; യുവ സന്യാസി 12 വര്‍ഷമായി ഒരേ നില്‍പ്പ്
ദൈവത്തെ പ്രീതിപ്പെടുത്താനായി ഒരു യുവ സന്യാസി വര്‍ഷങ്ങളായി കഠിന പ്രതത്തിലാണ്.
ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നില്ല. ഖഡേശ്വരി വ്രതം നോക്കുന്ന ദുരാല്‍ ഗിരിജി മഹാരാജാണ് കഴിഞ്ഞ 12 വര്‍ഷമായി ഒരേ നില്‍പ്പ് വ്രതം നോക്കുന്ന സന്യാസി. എന്നാല്‍ മറ്റു ചിലര്‍ പറയുന്നത് അത് അഞ്ചു വര്‍ഷമാണെന്നാണ്.
അഞ്ചു വര്‍ഷമായാലും 12 വര്‍ഷമായാലും ഇത്രയും കാലം ഇരിക്കാതെയോ കിടക്കാതെയോ ഒറ്റ നില്‍പ്പിലായിരിക്കുന്ന സന്യാസിയുടെ ഈ കഠിനമായ തപസ് കാരണം അദ്ദേഹത്തിന്റെ കാലുകള്‍ വീര്‍ത്ത് കറുത്ത നിലയിലായിരിക്കുകയാണ്.
സര്‍വ്വകലാശാല പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച ശിവഭഗവാനായി സ്വയം സമര്‍പ്പിച്ച ആളാണ് ദുരാല്‍ ഗിഗിജി.
ആത്മീയ ഉന്നതിക്കും ദൈവവുമായി സംവാദിക്കുന്നതിനുംവേണ്ടി ശാരീരിക ബുദ്ധിമുട്ടുകള്‍ സഹിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരിക്കുകയോ കിടക്കുകയോ ചെയ്യുകയില്ല എന്ന് സ്വയം പ്രതിജ്ഞയെടുത്തത്.
ഹൈന്ദവ ആചാരങ്ങളില്‍ ഖഡേശ്വരി എന്നറിയപ്പെടുന്ന കഠിനമായ ഒരു തപസ് രീതിയാണിത്. ഇതില്‍ ഭക്തര്‍ വര്‍ഷങ്ങളോളം ഒരേ നില്‍പ് നില്‍ക്കുന്നു.
ഇത്തരം സന്യാസികള്‍ വിശ്രമിക്കുമ്പോഴും ഉറങ്ങുമ്പോഴും നില്‍ക്കുകയാണ് ചെയ്യുന്നത്. താഴെ വീണുപോകാതെയിരിക്കാന്‍ ബെല്‍റ്റുകളോ കയറുകളോ ഉപയോഗിച്ച് ശരീരത്തെ താങ്ങി നിര്‍ത്തുകയാണ് ചെയ്യുന്നത്.
നില്‍ക്കുന്ന അവസ്ഥയില്‍തന്നെ ചെറിയ രീതിയില്‍ വിശ്രമിക്കുന്നത് വര്‍ഷങ്ങളായുള്ള ചര്യയാണ്. സന്യാസിയുടെ ഈ നില്‍പ് കാരണം കാലിലെ രക്തയോട്ടം തന്നെ തടസ്സപ്പെട്ടിരിക്കുകയാണ്.
കാലിന്റെ വിരല്‍ മുതല്‍ മുട്ടുവരെ നീരുവന്ന് വീര്‍ക്കുകയും കറുത്ത നിറമാകുകയും ചെയ്തു.
ആരോഗ്യസ്ഥിതി മോശമായതിനാല്‍ കാലുകള്‍ വൃത്തിയാക്കാനും മരുന്നു പുരട്ടാനും ഇപ്പോള്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം ഉണ്ട്.

