മുന്‍ ഹിസ്ബുള്ള നേതാവ് ഇപ്പോള്‍ യേശുവിന്റെ പേരാളി; ദൈവം നമ്മെ രൂപപ്പെടുത്തിയത് വെറുക്കാനല്ല

മുന്‍ ഹിസ്ബുള്ള നേതാവ് ഇപ്പോള്‍ യേശുവിന്റെ പേരാളി; ദൈവം നമ്മെ രൂപപ്പെടുത്തിയത് വെറുക്കാനല്ല

Breaking News Features Top News

മുന്‍ ഹിസ്ബുള്ള നേതാവ് ഇപ്പോള്‍ യേശുവിന്റെ പേരാളി; ദൈവം നമ്മെ രൂപപ്പെടുത്തിയത് വെറുക്കാനല്ല

പേര്‍ഷ്യക്കാരും യഹൂദന്മാരും തമ്മിലുള്ള സൌഹൃദം പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍ഗണന നല്‍കുന്ന കര്‍ത്താവിന്റെ വേല ചെയ്യുന്ന ഒരു ക്രിസ്ത്യന്‍ മിനിസ്ട്രിയാണ് സൈറസ്കോള്‍. (കോരശിന്റെ വിളി) ഈ മിനിസ്ട്രിയുടെ സ്ഥാപകനും നേതാവുമാണ് അഫ്ഷിന്‍ ജാവിദ് എന്ന മിഷണറി.

ഒക്ടോബര്‍ 7-ന് ഹമാസ് യിസ്രായേലിനെ കടന്നാക്രമിച്ച സമയത്ത് മറ്റുള്ളവരേപ്പോലെ അഫ്ഷിനും യിസ്രായേലില്‍ എത്തിയിരുന്നു. അങ്ങനെ അദ്ദേഹവും ഒരു യുദ്ധത്തിന്റെ നടുവിലകപ്പെട്ടു. ഒരു മുന്‍ ഹിസ്ബുള്ള (ലെബനനിലെ ഒരു തീവ്രവാദി സംഘടന) എന്ന നിലയില്‍ യുദ്ധവും ആക്രമണങ്ങളും അത്ര പുത്തരിയല്ല.

ഒരു പ്രമുഖ ക്രിസ്ത്യന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ ജീവിത കഥകള്‍ പറയാന്‍ അദ്ദേഹം മനസ്സു തുറന്നു. ക്രിസ്ത്യാനികളെ ഇസ്ളാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി ഞാന്‍ അമേരിക്കയിലേക്കു പോകുകയായിരുന്നു. അക്കാലത്ത് എനിക്ക് 30 അനധികൃത പാസ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നെ അറസ്റ്റു ചെയ്ത് മലേഷ്യയില്‍ ജയിലില്‍ അടച്ചു.

ഞാന്‍ ഒരു സമര്‍പ്പിത മുസ്ളീമായിരുന്നു. പ്രാര്‍ത്ഥന മാത്രമല്ല ഞാന്‍ പത്തു ദിവസത്തിലൊരിക്കല്‍ ഖുറാനും വായിക്കുമായിരുന്നു. ജയിലില്‍ ഞാന്‍ വളരെ അര്‍പ്പണ ബോധത്തോടൈ കഴിഞ്ഞു.

ഒരു ദിവസം ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു മനുഷ്യന്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. സാധാരണ വിലിപ്പം, പക്ഷെ അവന്റെ രൂപം പ്രകാശം പോലെ തിളഞ്ഞുന്നു. ഒരു അസാധാരണ വെളിച്ചം.

ഈ വെളിച്ചം ഒരു വിശുദ്ധനായ വ്യക്തിയുടേതെന്നു തോന്നി. ഞാന്‍ വളരെയധികം പ്രാര്‍ത്ഥിച്ചിട്ടും നോമ്പെടുത്തിട്ടും ഇസ്ളാമിന്റെ എല്ലാ നിയമങ്ങളും പാലിച്ചിട്ടും ഞാന്‍ കുഴി ബോംബുകള്‍ നിര്‍മ്മിക്കാനും ആളുകളെ തൂക്കിക്കൊല്ലുന്നതിലുമൊക്കെ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഞാന്‍ നീതിമാനല്ലെന്നു എനിക്കു ബോധ്യമായി.

എന്നെ കൊല്ലുക മാത്രമാണ് അദ്ദേഹത്തിനു ചെയ്യേണ്ടതായ ഒരേയൊരു കാര്യം. പക്ഷെ ഞാന്‍ മരിക്കാന്‍ ആഗ്രഹിച്ചില്ല. ഞാന്‍ മുറിയുടെ ഒരു മൂലയിലേക്കു മാറി എന്റെ കൈകള്‍ തലയില്‍ പിടിച്ച് എന്നോട് ക്ഷമിക്കു എന്ന് ആര്‍ത്തിച്ച് നിലവിളിച്ചു. അഫ്ഷിന്‍ പറഞ്ഞു. അവന്‍ എന്നോട് ക്ഷമിക്കും എന്നു ഞാന്‍ കരുതിയില്ല. കാരണം അവന്‍ നീതിമാനാണ്.

എന്റെ ഇടതു കൈയ്യില്‍ ഒരു സ്പര്‍ശനം അനുഭവപ്പെട്ടു. ഞാന്‍ നിന്നോട് ക്ഷമിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ എന്നില്‍നിന്നു ഭാരം നീങ്ങിയതായി എനിക്കു തോന്നി. എന്നോട് ക്ഷമിച്ചു എന്നു മനസ്സിലായെങ്കിലും പക്ഷെ അത് എങ്ങനെയാണെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ പറഞ്ഞു ദൈവത്തിനു മാത്രമേ ക്ഷമിക്കാന്‍ കഴിയുകയുള്ളു.

പക്ഷെ നിങ്ങള്‍ ക്ഷമിച്ചു നിങ്ങള്‍ ദൈവമാണ്. പക്ഷെ ഞാന്‍ പഠിച്ച ദൈവത്തില്‍നിന്ന് വ്യത്യസ്തനായ ഒരു ദൈവമാണ് നിങ്ങള്‍. ഞാന്‍ ചോദിച്ചു, എന്നോട് ക്ഷമിക്കുന്ന നിങ്ങള്‍ ആരാണ്. ഉടന്‍ മറുപടി. ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു. എനിക്കു നേരായ ഒരു വഴി കാണിച്ചു തരിക ഞാന്‍ പറഞ്ഞു. വഴിയും സത്യവും ജീവനും അവനാണെന്ന് പറഞ്ഞുവെങ്കിലും ഞാന്‍ പേര് ചോദിച്ചു. യേശുക്രിസ്തു എന്ന് അവന്‍ പറഞ്ഞു.

അപ്പോള്‍ എന്റെ എല്ലാ അസ്ഥികളും എന്റെ ശരീരത്തില്‍നിന്നും പുറത്തുവന്നതുപോലെ തോന്നി. ഞാന്‍ ഒരു മാംസ കഷണം പോലെ നിലത്തു വീണു. ഞാന്‍ കരയാന്‍ തുടങ്ങി. അഫ്ഷിന്‍ തന്റെ അനുഭവം വിവരിച്ചു.

ഞാന്‍ ഒരു യഹൂദനെയും കണ്ടിട്ടില്ല. ഒരു യഹൂദനും എന്നോട് മോശമായി ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് ഞാന്‍ അവരെ വെറുത്തതെന്ന് അറിയില്ല. വെറുക്കാനല്ല ദൈവം നമ്മെ രൂപകല്‍പ്പന ചെയ്തത്.

അഫ്ഷിന്‍ യെരുശലേം സന്ദര്‍ശിച്ചപ്പോള്‍ ഒരു യിസ്രായേലി സ്ത്രീയെ കണ്ടുമുട്ടി. സാഷ അസ്സിവ്. അവരുടെ കൌമാരക്കാരിയായ സഹോദരിയെ ഒക്ടോബര്‍ 7-ലെ ആക്രമണത്തില്‍ ഹമാസ് തട്ടിക്കൊണ്ടുപോയ കാര്യം പറഞ്ഞു.

അവളുടെ കഥ കേട്ട് അഫിഷിനും ഭാര്യയും കരഞ്ഞുപോയി. അവള്‍ക്കു വേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചു. യുദ്ധത്തില്‍ വേദന അനുഭവിക്കുന്ന എല്ലാ മനുഷ്യര്‍ക്കു വേണ്ടിയും അവര്‍ പ്രാര്‍ത്ഥിച്ചു. യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തില്‍ സമാധാനം നേര്‍ന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.