ഉത്തരകൊറിയയില്‍നിന്നും രക്ഷപെട്ട ക്രൈസ്തവരടക്കം 500-ലധികം പേരെ ചൈന തിരിച്ചയച്ചു

ഉത്തരകൊറിയയില്‍നിന്നും രക്ഷപെട്ട ക്രൈസ്തവരടക്കം 500-ലധികം പേരെ ചൈന തിരിച്ചയച്ചു

Asia Global

ഉത്തരകൊറിയയില്‍നിന്നും രക്ഷപെട്ട ക്രൈസ്തവരടക്കം 500-ലധികം പേരെ ചൈന തിരിച്ചയച്ചു

സോള്‍: ചൈനയില്‍നിന്നും ഉത്തര കൊറിയയിലേക്ക് നിര്‍ബന്ധിതമായി തിരിച്ചയയ്ക്കപ്പെട്ട 500-ലധികം അഭയാര്‍ത്ഥികളുടെ ക്ഷേമത്തിനായി ഒരു ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് (സിഎസ്ഡബ്ളിയു) ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.

ഉത്തര കൊറിയയിലെ ഏകാധിപത്യ-മനുഷ്യാവകാശ ലംഘനങ്ങളില്‍നിന്നും രക്ഷപെട്ട് ചൈനവഴി ദക്ഷിണ കൊറിയയിലേക്ക് രക്ഷപെടാനായി എത്തിയവരാണ് ഇവരെന്ന് സിഎസ്ഡബ്ളിയു പറഞ്ഞു.

ഇവര്‍ തിരികെ ഉത്തരകൊറിയയിലേക്ക് എത്തിയാല്‍ കഠിനമായി പീഢിപ്പിക്കപ്പെടാനോ തടവിലാക്കപ്പെടാനോ പരസ്യമായി വധിക്കപ്പെടാനോ സാധ്യതയുണ്ട്. കാരണം ഇതിലേറെയും ക്രൈസ്തവരാണ്. ക്രിസ്ത്യാനികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആര്‍ക്കും അപകട സാദ്ധ്യത ഉറപ്പാണെന്നും സംഘടന പറഞ്ഞു.

തിരിച്ചയച്ച അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും സിവിലിയന്മാരും ക്രൈസ്തവ വിശ്വാസികളുമാണെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇവര്‍ ചൈന വഴി ദക്ഷിണ കൊറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലാവുകയായിരുന്നു.

ലോകത്തിലെ നമ്പര്‍ വണ്‍ മനുഷ്യാവകാശ ലംഘന രാഷ്ട്രമായ ഉത്തരകൊറിയയിലേക്ക് അവരെ തിരിച്ചയച്ചതിനെ സിഎസ്ഡബ്ളിയു സ്ഥാപക പ്രസിഡന്റ് മെര്‍വിന്‍ തോമസ് അപലപിച്ചു.

തിരിച്ചയച്ച അഭയാര്‍ത്ഥികളെ ശിക്ഷിക്കരുതെന്ന് ഉത്തരകൊറിയയോട് ഇര്‍വിന്‍ തോമസ് അഭ്യര്‍ത്ഥിച്ചു.