മാതാപിതാക്കള്‍ ആണ്‍മക്കളെ മാത്രം സ്നേഹിച്ചു; അറബ് പെണ്‍കുട്ടി ക്രിസ്തുവിന്റെ സ്നേഹത്തിന്റെ തണലില്‍

മാതാപിതാക്കള്‍ ആണ്‍മക്കളെ മാത്രം സ്നേഹിച്ചു; അറബ് പെണ്‍കുട്ടി ക്രിസ്തുവിന്റെ സ്നേഹത്തിന്റെ തണലില്‍

Asia Breaking News Europe Middle East

മാതാപിതാക്കള്‍ ആണ്‍മക്കളെ മാത്രം സ്നേഹിച്ചു; അറബ് പെണ്‍കുട്ടി ക്രിസ്തുവിന്റെ സ്നേഹത്തിന്റെ തണലില്‍

കെയ്റോ: ഈജിപ്റ്റില്‍ അറബ് കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട ഒരു പെണ്‍കുട്ടിയായിരുന്നു വക്കീല (സുരക്ഷാ കാരണങ്ങളാല്‍ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ല).

അവളുടെ മാതാപിതാക്കളാല്‍ അവഗണിക്കപ്പെട്ട അവസ്ഥയിലായിരുന്നു. അവളുടെ സഹോദരന്മാരേക്കാള്‍ വ്യത്യസ്തമായിട്ടായിരുന്നു മാതാപിതാക്കള്‍ പെരുമാറിയിരുന്നത്.

അവര്‍ ആണ്‍കുട്ടികളെ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു. അത് വക്കീലയ്ക്ക് ഉറപ്പായും അറിയാമായിരുന്നു. ക്രമേണ ഒരു യുവതിയെന്ന നിലയില്‍ വക്കീല സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനും വളരെയധികം പ്രയാസപ്പെട്ടു. അവള്‍ സ്വയം വിലക്കപ്പെട്ടവളായി വിധിയെഴുതി.

അങ്ങനെയാണ് ഈജിപ്റ്റില്‍ പ്രക്ഷേപണം നടത്തുന്ന പ്രമുഖ ക്രിസ്ത്യന്‍ സുവിശേഷ ചാനലായ സാറ്റ് 7 ടെലിവിഷന്റെ പ്രോഗ്രാം ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ മൈ മിറര്‍ എന്ന പ്രത്യേക പരിപാടി കാണുവാന്‍ തുടങ്ങി.

പതിവായി കണ്ടു തുടങ്ങിയപ്പോള്‍ തനിക്ക് തന്നോടുതന്നെയുള്ള അവജ്ഞയും വെറുപ്പും ക്രമേണ മാറിത്തുടങ്ങി. വലിയ ഒരു മാറ്റം ജീവിതത്തില്‍ വന്നു തുടങ്ങി.

മൈ മിറര്‍ പ്രോഗ്രാം അറബ് സ്ത്രീകളെ അവരുടെ ദൈവം നല്‍കിയ മൂല്യത്തിലും ക്രിസ്തുവിങ്കലുള്ള ഐഡന്റിറ്റിയിലും പ്രോത്സാഹിപ്പിക്കുന്നു. വക്കീല ഒടുവില്‍ ഞങ്ങളുടെ വ്യൂവര്‍ സപ്പോര്‍ട്ട് ടീമുമായി ബന്ധപ്പെട്ടതായി സാറ്റ് 7ന്റെ ജോ വില്ലി പറയുന്നു.

മൈ മിറര്‍ പരിപാടിയില്‍ അവള്‍ക്ക് അവസരം ലഭിച്ചു. ഇവിടെ ഞാന്‍ ശരിക്കും ബുദ്ധിമുട്ടുകയാണ് എന്ന് പറയുവാനുള്ള സാവകാശം നല്‍കി.

എന്നാല്‍ ഇതിലൂടെ അവള്‍ക്കുണ്ടായിരുന്ന നിഷേധാത്മകമായ വിശ്വാസങ്ങളും ചിന്താഗതികളും ദൈവത്തിന്റെ നിര്‍വ്വചനത്തിനനുസരിച്ച്, ദൈവം അവളെ എങ്ങനെ കാണുന്നു എന്നതിനനുസരിച്ച് മനസ്സിലാക്കിക്കൊടുക്കുവാന്‍ വ്യൂവര്‍ സപ്പോര്‍ട്ട് ടീമിനു സാധിച്ചു.

അങ്ങനെ ബൈബിളിലൂടെ അവളെ കൈപിടിച്ചു നയിച്ചു തുടങ്ങി. അവസാനം ആ യാത്ര സ്വര്‍ഗ്ഗീയ പിതാവിന്റെ അടുക്കലേക്ക് എത്തിച്ചു. ദൈവത്തിന്റെ ദൃഷ്ടിയില്‍ അവളുടെ മൂല്യം അവള്‍ സ്വയം മനസ്സിലാക്കി.

അവള്‍ ഇപ്പോള്‍ യേശുക്രിസ്തുവിനു സ്വന്തമാണ്. ഇങ്ങനെ അനേകം അറബ് സ്ത്രീകള്‍ സ്വന്തം ഭവനത്തില്‍ മാതാപിതാക്കളാലും ഭര്‍ത്താക്കന്മാരാലും ക്ളേശങ്ങള്‍ സഹിക്കുന്നു.

എങ്ങനെയെങ്കിലും അവരെ കണ്ടെത്തി ദൈവസ്നേഹത്തിന്റെ ഉടമകളാക്കുകയാണ് സാറ്റ് 7 ചെയ്യുന്ന ശുശ്രൂഷയെന്ന് സംഘാടകര്‍ പറയുന്നു.