മനുഷ്യ മസ്തിഷ്ക്കത്തിലും മൈക്രോപ്ളാസ്റ്റിക് സാന്നിദ്ധ്യമെന്ന് പഠനം

മനുഷ്യ മസ്തിഷ്ക്കത്തിലും മൈക്രോപ്ളാസ്റ്റിക് സാന്നിദ്ധ്യമെന്ന് പഠനം

Health

മനുഷ്യ മസ്തിഷ്ക്കത്തിലും മൈക്രോപ്ളാസ്റ്റിക് സാന്നിദ്ധ്യമെന്ന് പഠനം

വാഷിംഗ്ടണ്‍: ലോകത്തുള്ള മനുഷ്യ നിര്‍മ്മിത വസ്തുക്കളില്‍ ഭൂരിപക്ഷവും നിര്‍മ്മിച്ചിര്ക്കുന്നത് പ്ളാസ്റ്റിക്കുകളാലാണ്. ഇതിന്റെ ഉപയോഗം വര്‍ദ്ധിച്ചതോടെ ദോഷഫലവും മാരകമായി.

അതിനാല്‍ പ്ളാസ്റ്റിക് നിരോധിച്ച് ബദല്‍ മാര്‍ഗ്ഗം ആലോചിക്കുന്നതിനിടയില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കൂടി വന്നിരിക്കുകയാണ്.

മനുഷ്യ ശരീരഭാഗത്തിന്റെ പല ഭാഗങ്ങളിലും മൈക്രോപ്ളാസ്റ്റിക്കുകളുടെ സാന്നിദ്ധ്യം നേരത്തെതന്നെ സ്ഥിരീകരിച്ചതാണ്. എന്നാല്‍ അതിനു പിന്നാലെ ഇപ്പോഴിതാ മസ്തിഷ്ക്കത്തിലും മൈക്രോപ്ളാസ്റ്റിക് സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയില്‍നിന്നുള്ള ഒരു സംഘം ഗവേഷകര്‍.

കരള്‍, വൃക്ക എന്നിവയേക്കാള്‍ മുപ്പതു മടങ്ങ് കൂടുതല്‍ മൈക്രോപ്ളാസ്റ്റിക് സാന്നിദ്ധ്യമാണ് മസ്തിഷ്ക്കത്തില്‍ കണ്ടെത്തിയതെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉയര്‍ന്ന തോതില്‍ രക്തപ്രവാഹം നടക്കുന്നുതുകൊണ്ടാകാം ഇതെന്നാണ് ഗവേഷകര്‍ കരുതുന്നത്. മൈക്രോപ്ളാസ്റ്റിക് കലര്‍ന്ന രക്തം ശരീരത്തില്‍ പ്രവഹിക്കുന്നതിലൂടെ പല ഭാഗങ്ങളിലേക്കും ഇവ ചെന്നെത്തുന്നു.

കരളും വൃക്കയും വിഷമയ വസ്തുക്കളും മറ്റും പുറന്തള്ളുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അവയവങ്ങളായതിനാല്‍ത്തന്നെ താരതമ്യേന മൈക്രോപ്ളാസ്റ്റിക് കുറവാണ്.

പോളിതിലിന്‍ അടങ്ങിയ മൈക്രോപ്ളാസ്റ്റിക്കുകളാണ് കൂടുതലും കണ്ടെത്തിയത്. കുപ്പിയുടെ അടപ്പ്, പ്ളാസ്റ്റിക് ബാഗുകള്‍ തുടങ്ങിയവ തയ്യാറാക്കാന്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന ഘടകമാണിത്.

മലിനീകരിക്കപ്പെട്ട ഭക്ഷണം, വെള്ളം എന്നിവയിലൂടെല്ലാം മൈക്രോപ്ളാസ്റ്റിക്കുകള്‍ മസ്തിഷ്ക്കത്തിലെത്തുന്നുവെന്ന് കരുതപ്പെടുന്നു. പ്രധാനമായും മൂന്നു വഴികളിലൂടെയാണ് മൈക്രോപ്ളാസ്റ്റിക്കുകള്‍ ശരീരത്തിലെത്തുന്നത്.

ഭക്ഷണത്തിലൂടെ, ശ്വസനത്തിലൂടെ, അന്തരീക്ഷത്തിലെ കണികകളില്‍നിന്ന്, സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതുമൂലം ത്വക്കിലൂടെയും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.