സുവിശേഷം പ്രസംഗിച്ചു മടങ്ങിയ ചൈനീസ് വിശ്വാസികള്‍ക്ക് പോലീസ് മര്‍ദ്ദനവും അറസ്റ്റും

സുവിശേഷം പ്രസംഗിച്ചു മടങ്ങിയ ചൈനീസ് വിശ്വാസികള്‍ക്ക് പോലീസ് മര്‍ദ്ദനവും അറസ്റ്റും

Asia Breaking News USA

സുവിശേഷം പ്രസംഗിച്ചു മടങ്ങിയ ചൈനീസ് വിശ്വാസികള്‍ക്ക് പോലീസ് മര്‍ദ്ദനവും അറസ്റ്റും
ഷെന്‍ഷെന്‍ ‍: നഗര പ്രാന്തത്തില്‍ സുവിശേഷം പ്രസംഗിച്ച് മടങ്ങിപ്പോയ വിശ്വാസികളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചശേഷം അറസ്റ്റു ചെയ്തു.

ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷെന്‍ഷെനില്‍നിന്നും ലുവോഹിയിലേക്കു പോയ വിശ്വാസികളെയാണ് 9 ശംഗ പോലീസ് തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചശേഷം അറസ്റ്റു ചെയ്തത്.

പോലീസ് വിശ്വാസികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചുവാങ്ങി പരിശോധിച്ചശേഷം അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് മര്‍ദ്ദനത്തിനിരയായവര്‍ പറഞ്ഞു. പോലീസുകാര്‍ യൂണിഫോമിലല്ലായിരുന്നു, മാത്രമല്ല അവര്‍ മദ്യപിച്ചവരുമായിരുന്നുവെന്ന് വിശ്വാസികള്‍ ആരോപിച്ചു.

അറസ്റ്റു ചെയ്യപ്പെട്ട സ്ത്രീകളടക്കമുള്ളവരെ ടിയാന്‍ക്വിയോ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയശേഷം വിശ്വാസികളുടെ കൈകള്‍ ബന്ധിച്ച് മര്‍ദ്ദിച്ചു. തുടര്‍ന്നു ഇവരെ റിമാന്റിലാക്കി. പിന്നീട് നവംബര്‍ 29-ന് മോചിപ്പിച്ചു. ചൈനയില്‍ ചര്‍ച്ചുകള്‍ക്ക് അനുമതി നല്‍കുന്നില്ല. വിശ്വാസികള്‍ പരസ്യമായി തെരുവുകളിലും പൊതു സ്ഥലങ്ങളിലും യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുകയാണ്. ഇതിനെതിരായി ശക്തമായ നടപടികളാണ് അധികാരികള്‍ ചെയ്യുന്നത്.

സിച്വാന്‍ പ്രവിശ്യയിലെ ചെങ്ദുവിലെ ഏര്‍ലി റെയിന്‍ കവനന്റ് ചര്‍ച്ചിന്റെ പാസ്റ്റര്‍മാരും വിശ്വാസികളും, വേദപഠന വിദ്യാര്‍ത്ഥികളുമായ 80 പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തു. ഇവരുടെ വീടുകളില്‍ പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.

പാസ്റ്റര്‍ വാങ്യി, ഭാര്യ ജിയാങ് റോങ് എന്നിവരും അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അതിവേഗം വളര്‍ന്നു വരുന്ന ഒരു സ്വതന്ത്ര ദൈവസഭയാണ് ഏര്‍ലി റയിന്‍ കവനന്റ് ചര്‍ച്ച്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നു എന്നാരോപിച്ചാണ് അറസ്റ്റ്.