മതന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ള ബില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു

മതന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ള ബില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു

Breaking News Middle East USA

മതന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ള ബില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു
വാഷിംങ്ടണ്‍ ‍: സിറിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരമായും അവരെ സഹായിക്കുന്നതിനുള്ള പദ്ധതിയുടെ നിയമ നിര്‍മ്മാണ ബില്ലിന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു.

ഇറാക്കിലും സിറിയയിലും മതത്തിന്റെയും വംശീയതയുടെയും പേരില്‍ ക്രിസ്ത്യാനികള്‍ ‍, യസീദികള്‍ ‍, ഷിയാ മുസ്ളീങ്ങള്‍ ള്‍, മറ്റു വിഭാഗങ്ങള്‍ കടുത്ത പീഢനങ്ങള്‍ നേരിടുകയാണ്. ഇസ്ളാമിക തീവ്രവാദി സംഘടനയായ ഐ.എസ്. നടത്തുന്ന മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ മൂലം ലക്ഷക്കണക്കിനു ആളുകളാണ് ദുരിതങ്ങള്‍ക്കടിപ്പെട്ടത്.

ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ ഒരുക്കുന്ന പദ്ധതി അമേരിക്കയുടെ നേതൃത്വത്തില്‍ നേരിട്ട് നടത്തുവാനുള്ള നടപടികളെക്കുറിച്ച് യു.എസ്. കോണ്‍ഗ്രസ് പ്രതിനിധി ക്രാസ് സ്മിത്ത് പ്രസിഡന്റിനെ ധരിപ്പിക്കുകയുണ്ടായി. ഇതിന്റെ തുടര്‍ നടപടിക്കുള്ള അംഗീകാരമായാണ് ട്രംപ് ഒപ്പുവെച്ചത്.

സിറിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഢനങ്ങള്‍ക്കും വംശഹത്യയ്ക്കും എതിരായി അമേരിക്ക ശക്തമായ ഇടപെടല്‍ നടത്തുമെന്നും സഹായ ഹസ്തം നീട്ടുമെന്നും ട്രംപ് അറിയിക്കുകയുണ്ടായി.