ഷേക്കിനാ ബൈബിള്‍ സ്റ്റഡി സെന്ററിന്റെ ഓര്‍ഡിനേഷനും ബിരുദദാന ശുശ്രൂഷയും

ഷേക്കിനാ ബൈബിള്‍ സ്റ്റഡി സെന്ററിന്റെ ഓര്‍ഡിനേഷനും ബിരുദദാന ശുശ്രൂഷയും

Breaking News Middle East

ഷേക്കിനാ ബൈബിള്‍ സ്റ്റഡി സെന്ററിന്റെ ഓര്‍ഡിനേഷനും ബിരുദദാന ശുശ്രൂഷയും
റാസ് അല്‍ ഖൈമ (യു.എ.ഇ.): ഇമ്മേര്‍ട്ടല്‍ ലൈഫ്ബൈബിള്‍ കോളേജിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഷേക്കിനാ ബൈബിള്‍ സ്റ്റഡി സെന്ററിന്റെ ഓര്‍ഡിനേഷനും, ബിരുദ ദാന ശുശ്രൂഷയും 2019 ജനുവരി 1-ന് യു.എ.ഇ.അല്‍ ജസീറ റാസ്അല്‍ ഖൈമ സെന്റ് ലൂക്ക് ചര്‍ച്ചിലെ ഹോളി മേരി ഹാളില്‍ നടക്കും.

ബിറ്റിഎച്ച് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ 20 വിദ്യാര്‍ത്ഥികള്‍ക്കു ബിരുദദാനവും 5 പേര്‍ക്ക് ഓര്‍ഡിനേഷനും നടക്കും.

ഇമ്മേര്‍ട്ടല്‍ ലൈഫ് ബൈബിള്‍ കോളേജ് സ്ഥാപകനും ചെയര്‍മാനുമായ പാസ്റ്റര്‍ അജു മാത്യൂസ് ജേക്കബും ഇമ്മേര്‍ട്ടല്‍ ലൈഫ് ബൈബിള്‍ കോളേജ് യു.എ.ഇ. റീജിയന്‍ കോ ഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ സൈമണ്‍ വര്‍ഗീസും യോഗത്തില്‍ പങ്കെടുക്കും. റാസ് അല്‍ ഖൈമ പെന്തക്കോസ്ത് അസംബ്ളിയുടെ ആഭിമുഖ്യത്തിലാണ് യോഗങ്ങള്‍ നടക്കുന്നത്.

120 രാജ്യങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്ന ഐ.എ.റ്റി.എ.യുടെ (ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ തിയോളജിക്കല്‍ അക്രെഡിറ്റേഷന്‍ ‍, യു,എസ്,എ.) അംഗീകൃത വേദപഠന ശാലയാണ് ഇമ്മേര്‍ട്ടല്‍ ലൈഫ് ബൈബിള്‍ കോളേജിന്റെ നേതൃച്വത്തില്‍ നടത്തുന്ന ഷേക്കിനാ ബൈബിള്‍ സ്റ്റഡി സെന്റര്‍ ‍.
യു.എ.ഇയില്‍ ഇമ്മു അല്‍ ഖെയ്ന്‍, റാസ് അല്‍ ഖൈമ,അജ്മാന്‍ എന്നിവിടങ്ങളില്‍ ഷേക്കിനാ ബൈബിള്‍ സ്റ്റഡി സെന്ററിന്റെ ക്ലാസ്സുകള്‍ നടത്തുന്നു.